mehandi new

വെല്ലിമ്മയോടൊപ്പമുള്ള നടത്തങ്ങൾ പ്രകാശനം ചെയ്തു

fairy tale

ഗുരുവായൂർ : ജീവ ഗുരുവായൂരിന്റെ മുതിർന്ന അംഗവും ഗുരുവായൂരിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും ചിത്രകാരനും ആയ ഹുസൈൻ ഗുരുവായൂർ രചിച്ച  ‘വെല്ലിമ്മയോടൊപ്പമുള്ള നടത്തങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം  ഗുരുവായൂർ മുനിസിപ്പൽ ലൈബ്രറി ഹാളിൽ പ്രശസ്ത സിനിമാ നാടക നടൻ  ശിവജി ഗുരുവായൂർ നിർവഹിച്ചു. കഥാപാത്രങ്ങളുടെ മക്കളായ പുഷ്പ, ടി.വി. മുഹമ്മദാലി എന്നിവർക്ക് പുസ്തകം നൽകിക്കൊണ്ടായിരുന്നു ചടങ്ങ്.

planet fashion

ആർട്ടിസ്റ്റ് ഗായത്രി അധ്യക്ഷത വഹിച്ച യോഗം ലളിത കലാ അക്കാദമി ചെയർമാൻ  മുരളി ചീരോത്ത്  ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും ആക്റ്റിവിസ്റ്റുമായ പി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടറും ജീവ രക്ഷാധികാരിയുമായ ഡോക്ടർ പി.എ. രാധാകൃഷ്ണൻ, എ കെ സുലോചന ടീച്ചർ, വി.കെ. ഷറഫുദ്ധീൻ, സിനിമ സഹസംവിധായകൻ സുനിൽ ബാലകൃഷ്ണൻ, അഹമ്മദ്‌ മു ഈനുദ്ധീൻ, റഹ്മാൻ തീരുനെല്ലൂർ, സുലൈമാൻ അസ്ഹരി, എം.എസ് പ്രകാശൻ,  പി.ഐ. സൈമൺ മാസ്റ്റർ, അഡ്വ. രവി ചങ്കത്ത്, ഹുസൈൻ ഗുരുവായൂർ, ശിവദാസൻ പി. എന്നിവർ സംസാരിച്ചു.

തുടർന്ന് തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഓർത്തോപതിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ആരോഗ്യ നാടകമായ ‘ജീവ രേഖ’ അരങ്ങേറി.

Macare 25 mar

Comments are closed.