വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ സെമിനാർ – സന ഫാത്തിമക്ക് ഒന്നാം സ്ഥാനം

ചാവക്കാട്: ചാവക്കാട് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. എം ടി യുടെ മഞ്ഞ് നോവലിലെ ഭാവഗീതം എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ബി ആർ സി ഹാളിൽ വെച്ചു നടന്ന പരിപാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി ബി സിന്ധു ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ജില്ലപ്രതിനിധി പി ബി ബിജി അധ്യക്ഷത വഹിച്ചു.

എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂരിലെ സന ഫാത്തിമ ഒന്നാം സ്ഥാനവും സെന്റ് തെരേസ ബ്രഹ്മകുളം ജിഎച്ച്എസ്സിലെ പി വി ഋതുലക്ഷ്മി രണ്ടാം സ്ഥാനവും ജി എച്ച് എസ് എസ് കടിക്കാടിലെ സി എ അഫ്‌ലഹ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത്, വിദ്യാരംഗം കോഡിനേറ്റർ രേണുക ജ്യോതി എന്നിവർ സമ്മാനദാനം നിർവഹിച്ചു.

Comments are closed.