mehandi new

ഹൻദലയുടെ വഴിയെ നടക്കുക ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക – എസ് ഐ ഒ വിദ്യാർത്ഥി സംഗമം

fairy tale

മന്ദലാംകുന്ന്: ‘ഹൻദലയുടെ വഴിയെ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക’ എന്ന  പ്രമേയത്തിൽ എസ് ഐ ഒ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. മന്ദലാംകുന്ന് നന്മ സെൻ്ററിൽ സംഘടിപ്പിച്ച എടക്കഴിയൂർ ഏരിയ വിദ്യാർത്ഥി സംഗമം എസ്. ഐ. ഒ ജില്ലാ പ്രസിഡൻ്റ് ബിലാൽ എം ശരീഫ്  ഉദ്ഘാടനം ചെയ്തു.  രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ആൾക്കൂട്ട കൊലപാതകങ്ങളിലും വീട് തകർക്കലുകളിലും രാജ്യവ്യാപക പ്രതിഷേധങ്ങളുണ്ടാകേണ്ടതാണെന്ന്  അദ്ദേഹം ഉണർത്തി. ഫലസ്ത്വീനിലെ പോരാട്ടങ്ങളിൽ നിന്നുള്ള പ്രചോദനം ഹിന്ദുത്വ വംശീയതയെ മറികടക്കാൻ നമ്മെ പര്യാപ്തമാക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻ്റ് അബ്ദുസ്സമദ് അണ്ടത്തോട് മുഖ്യപ്രഭാഷണം നിർവ്വഹിച്ച സംഗമത്തിൽ ടി. കെ താഹിർ, ഹുസൈൻ അണ്ടത്തോട് എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് ഹാമിസ് ഖിറാഅത്തും അമൻ അലി സ്വാഗതവും പി. സൈഫുദ്ധീൻ നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.