mehandi new

വഖഫ് നിയമ ഭേദഗതി ബിൽ മുസ്‌ലിം വംശഹത്യ തന്നെ – പ്രതിഷേധമുയർത്തി വെൽഫെയർ പാർട്ടി

fairy tale

ചാവക്കാട്:   വഖഫ് നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ ഒരുമനയൂർ, വടക്കേകാട്, ഗുരുവായൂർ, ചാവക്കാട് എന്നിവിടങ്ങളിൽ പ്രകടനം സംഘടിപ്പിച്ചു. സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ തെരുവിലിറങ്ങുക എന്ന സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മേഖലയിൽ വ്യാപക പ്രതിഷേധം ഉയർന്നു.  

planet fashion

ഒരുമനയൂർ: വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ  തങ്ങൾപടി സെന്ററിൽ  നടന്ന പ്രതിഷേധം വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വി. ഷിഹാബ് അധ്യക്ഷത വഹിച്ചു.  ഗുരുവായൂർ മണ്ഡലം ട്രഷറർ മുംതാസ് കരീം നിയമഭേദഗതി ബില്ല് കത്തിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.   പഞ്ചായത്ത്‌ കമ്മിറ്റി ട്രഷറർ സഈദ നൗഷാദ്,  വില്യംസ് യൂണിറ്റ് പ്രസിഡന്റ്‌ ഇ. എം. കെ. സൈഫുദ്ധീൻ, യൂണിറ്റ് സെക്രട്ടറി പി. പി. റഷീദ്, തെക്കഞ്ചേരി യൂണിറ്റ് സെക്രട്ടറി എച്ച്. സുബൈർ എന്നിവർ നേതൃത്വം നൽകി.  പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി മുഹമ്മദ്‌ സുഹൈൽ നന്ദി പറഞ്ഞു.

കൊച്ചനൂർ: വെൽഫെയർ പാർട്ടി വടക്കേക്കാട് പഞ്ചായത്ത്‌ കമ്മറ്റി കൊച്ചനൂരിൽ  പ്രതിഷേധ റാലി സംഘടിപ്പിച്ചു. പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് പി. എച്ച്. റസാഖ്, സെക്രട്ടറി അസ്‌ലം, ട്രഷറർ ഒ.എം.ജലീൽ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. വിവിധ  യൂണിറ്റുകളുടെ ഭാരവാഹികളും സ്ത്രീകൾ ഉൾപ്പെടെയുള്ള  പ്രവർത്തകരും റാലിയിൽ അണിനിരന്നു. കൊച്ചനൂർ അതിർത്തിയിൽ നിന്ന് തുടങ്ങിയ റാലി കൊച്ചനൂർ സെന്ററിൽ സമാപിച്ചു.

തുടർന്ന് റാലിയെ അഭിസംബോധന ചെയ്ത്  പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എച്ച്. റസാഖ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി മുഹമ്മദ് അസ്‌ലം സ്വാഗതവും, മൻസൂർ നന്ദിയും പറഞ്ഞു.

ചാവക്കാട് : വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് നിയമ ഭേദഗതിബില്ലിൽ പ്രതിഷേധിച്ചു. മുതുവട്ടൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചാവക്കാട് ആശുപത്രി ജങ്ഷനിൽ സമാപിച്ചു.  വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് റസാക്ക് ആലുംപടി, സെക്രട്ടറി സലാം മുതുവട്ടൂർ, ട്രഷറർ മുഹമ്മദ്‌അലി തിരുവത്ര എന്നിവർ നേതൃത്വം നൽകി. 

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് നിയമ ഭേദഗതിബില്ലിൽ പ്രതിഷേധിച്ചുകൊണ്ട് ചൊവ്വലൂർപ്പടി ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി. സംഗമം വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി എം ഹുസൈൻ ഉദ്ഘാടനം ചെയ്തു. ബില്ലിനെ ജനാധിപത്യപരമായി തെരുവിലും നിയമപരമായി കോടതിയിലും നേരിടും എന്ന് അദ്ദേഹം പറഞ്ഞു. ആർ.വി. റിയാസ് ആമുഖഭാഷണം നടത്തി. ഫെമീന സമദ്, ലത്തീഫ് തൈക്കാട് എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.