mehandi new

വഖഫ് ഭേദഗതി പ്രക്ഷോഭങ്ങൾ പരിധി വിടരുത് – കെ എൻ എം തൃശൂർ ജില്ലാ കൺവെൻഷൻ

fairy tale

ചേറ്റുവ : വഖഫ് പ്രക്ഷോഭങ്ങൾ പരിധി വിട്ട് ലക്ഷ്യത്തിൽ നിന്നും വഴി മാറുന്നത് മുസ്‌ലിം സംഘടനകൾ കരുതലോടെ കാണണമെന്ന് ചേറ്റുവയിൽ നടന്ന കെ. എൻ  എം തൃശൂർ ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന്റെ പിന്തുണയുള്ള വഖഫ് സമരത്തെ നിഗൂഢലക്ഷ്യങ്ങൾക്കു ദുരുപയോഗം ചെയ്യരുത്.വഖഫ് പ്രക്ഷോഭങ്ങളെ വഴി തിരിച്ചു വിട്ട്  അക്രമണം വ്യാപിപ്പിയ്ക്കാനുള്ള ഏത് ശ്രമവും മത നിരപേക്ഷ സമൂഹം ഒറ്റകെട്ടായി എതിർക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു

planet fashion

മതസൗഹാർദ്ദവും  സാഹോദര്യവും കാത്തു സൂക്ഷിക്കുന്ന  കേരളത്തിൽ ഏതെങ്കിലും ജില്ലയെയോ പ്രദേശങ്ങളെയോ മതത്തിന്റെയോ  ആരാധനയുടെയോ പേരിൽ വേർതിരിച്ചു  നിർത്താൻ ശ്രമിച്ചു കൊണ്ടുള്ള പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും കെ എൻ എം  അഭിപ്രായപ്പെട്ടു. അത്തരം പ്രസ്താവനകൾ നടത്തുന്ന നേതാക്കൾ ജനങ്ങളോട് മാപ്പ്  പറഞ്ഞ് തെറ്റിദ്ധരിപ്പിക്കലിൽ  നിന്ന് പിന്മാറണം. മലപ്പുറംജില്ല പ്രത്യേക രാജ്യമാണെന്നും അവിടെ താമസിക്കുന്ന ന്യൂനപക്ഷങ്ങൾക്ക്   ശ്വസിക്കുവാനോ സ്വതന്ത്രമായി ജീവിക്കുവാനോ നിർഭയമായി കഴിയാനോ സാധിക്കുന്നില്ലെന്നുമുള്ള പരാമർശങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണ്, അത്തരം പ്രസ്താവനകളെ തിരുത്താൻ സാമൂഹിക ഇടപെടൽ ആവശ്യമാണ്.കൺവൻഷൻ ആവശ്യപ്പെട്ടു.

ചേറ്റുവ ഷാ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന  കൺവെൻഷൻ കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. കെ എൻ എം ജില്ലാ പ്രസിഡണ്ട് പി.കെ മുഹമ്മദ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഇ .ഐ മുജീബ് മാസ്റ്റർ ആമുഖഭാഷണം നടത്തി. ഐ.എസ്എം  ജില്ലാ പ്രസിഡണ്ട് സാലിഷ് വാടാനപ്പള്ളി, എം എസ് എം ജില്ലാ പ്രസിഡണ്ട് ഹനീൻ അബ്ദുൽ അസീസ് , എംജിഎം ജില്ലാ സെക്രട്ടറി ഉമ്മുക്കുൽസു റഷീദ് ,അബ്ദുസ്സുബ്ഹാൻ, ടി കെ നിസാർ, എന്നിവർ പ്രസംഗിച്ചു. കെ എ കബീർ ബുസ്താനി       പ്രമേയം അവതരിപ്പിച്ചു. പഠന സെഷനിൽ അബ്ദുല്ലത്തീഫ് ഫാറൂഖി ആമുഖഭാഷണം നടത്തി, പി കെ അബ്ദുൽ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ എൻ എം സംസ്ഥാന സെക്രട്ടറി മാരായ സി മുഹമ്മദ് സലീം സുല്ലമി ഡോ.അബ്ദുൽ ഹസീബ് മദനി ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് അനസ് മൗലവി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ അബ്ദുൽ കരീം മാസ്റ്റർ നന്ദി പറഞ്ഞു. ഇ കെ ഇബ്രാഹിംകുട്ടി മൗലവി, എൻ മുഹമ്മദ് ഫാറൂഖി, പി കെ അബ്ദുൽ ജബ്ബാർ മൗലവി, ഷിഫാസ് മുഹമ്മദ് അലി, പി എ ആസാദ്, ഷൗക്കത്ത് തിരുവത്ര, പി എ അബ്ദുൽ ഗഫൂർ, ഇഹ്സാൻ എടക്കഴിയൂർ എന്നിവർ പങ്കെടുത്തു.

Macare 25 mar

Comments are closed.