വഖഫ് വിവാദം; മണത്തല പള്ളിതാഴം നിവാസികളുടെ ഭൂ പ്രശ്നത്തിന് പരിഹാരമായി താലൂക്ക് അദാലത്ത്
ചാവക്കാട് : ചാവക്കാട് നഗരസഭയിലെ മണത്തല പള്ളിത്താഴത്ത് എൺപത്തിയറോളം കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് പരിഹരമായി ചാവക്കാട് താലൂക്ക് അദാലത്ത്. മണത്തല പള്ളിതാഴം പ്രദേശത്ത് 86 ലധികം കുടുംബങ്ങളുടെ ഭൂമി പോക്കുവരവ് നടത്തുന്നതിനോ വിൽക്കുന്നതിനോ തടസ്സം നേരിട്ടിരുന്നു. ആമിനക്കുട്ടി എന്നവരും മണത്തല പള്ളിയും തമ്മിലുള്ള കേസിനെ തുടർന്നാണ് ഈ പ്രശ്നം ഉടലെടുത്തത്. ഗുരുവായൂർ എംഎൽഎ എൻകെ അക്ബറിൻ്റെ ഇടപെടലിനെ തുടർന്ന് നികുതി അടച്ച് നൽകിയെങ്കിലും പോക്കുവരവ് നടത്തുന്നതിനും വിൽക്കുന്നതിനും തടസ്സം നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് റവന്യു മന്ത്രിക്കും എംഎൽഎ ക്കും പള്ളിത്താഴം നിവാസികൾ നൽകിയ പരാതിയിലാണ് ചാവക്കാട് താലൂക്ക് അദാലത്തിൽ പരിഹരമായത്. ഗുരുവായൂർ എംഎൽഎയുടെ സാന്നിധ്യത്തിൽ റവന്യു മന്ത്രി കെ രാജൻ പോക്കുവരവ് നടത്തി നൽകുന്നതിന് ഉത്തരവ് നൽകി.
പള്ളിതഴത്തെ ഭൂമി പ്രശ്നം വഖഫ് ഭൂമിയുമായി ബന്ധപ്പെടുത്തി സംഘപരിവാർ വലിയ പ്രചരണം നടത്തിയിരുന്നു. എന്നാൽ പള്ളിതാഴതെ ഭൂമിയുമായി ബന്ധപ്പെട്ട് സ്ഥല ഉടമകൾക്ക് വഖഫ് ബോർഡ് ഒരു നോട്ടീസും നൽകിയിരുന്നില്ല. താലൂക്ക് അദാലത്തിൽ മന്ത്രിയുടെ പ്രഖ്യാപനത്തോടെ എല്ലാ കുപ്രചരണങ്ങൾക്കും അവസനമായി.
Comments are closed.