mehandi new

കേറ്ററിംഗ് അസോസിയേഷൻ വാഹന വിളംബര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നൽകി

fairy tale

ചാവക്കാട് : രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ എട്ടിന്  സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ   ഭാഗമായി തൃശ്ശൂർ ജില്ല  ജില്ലാ പ്രസിഡന്റ് പി.എം. ഷമീർ നയിക്കുന്ന  വാഹന വിളംബര ജാഥയ്ക്ക്  ചാവക്കാട് സ്വീകരണം നൽകി. 

planet fashion

സംസ്ഥാന സെക്രട്ടറി കെ. ആർ. പ്രസാദ് കുമാർ ഉദ്ഘാടനം ചെയ്തു.  മേഖല പ്രസിഡന്റ് സി. പി. രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ശ്രീവൽസൻ, സംസ്ഥാന ബോർഡ് മെമ്പർ ആന്റോ, ജില്ലാ ജനറൽ സെക്രട്ടറി ബാലൻ കല്യാണി, ജില്ലാ  ട്രഷറർ അബ്ദുൽ അസീസ്, മേഖല ജനറൽ സെക്രട്ടറി സി.പി. അഷറഫ്, മേഖല ട്രഷറർ കെ വി ഷാജു എന്നിവർ സംസാരിച്ചു. ശിവദാസൻ സ്വാഗതവും  അക്ബർ അക്കു നന്ദിയും പറഞ്ഞു.

Comments are closed.