മാലിന്യ വിമുക്ത തിരുവെങ്കിടം പദ്ധതി നഗരം മുഴുവന്‍ വ്യാപിപ്പിക്കും
ഗുരുവായൂര്‍ : തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബഹുജനപങ്കാളിത്വത്തോടെ നടപ്പിലാക്കുന്ന മാലിന്യവിമുക്ത തിരുവെങ്കിടം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണ യൂണിറ്റ് വിതരണം തുടങ്ങി. നഗരസഭ ഉപാധ്യക്ഷന്‍ കെ.പി വിനോദ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യപടിയായി 50ഓളം വീടുകളിലേക്കാണ് യൂണിറ്റ് നല്‍കുന്നത്. ബ്രദേഴ്‌സ് ക്ലബ്ബ് തുടങ്ങിവെച്ച പദ്ധതി ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നഗരം മുഴുവന്‍ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് ചന്ദ്രന്‍ ചങ്കത്ത് അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവന്‍, കൗണ്‍സിലര്‍മാരായ പ്രസാദ് പൊന്നരാശ്ശരേി, ശ്രീദേവി ബാലന്‍, ക്ലബ്ബ് ഭാരവാഹികളായ രവി കാഞ്ഞുള്ളി, ജിഷോപുത്തൂര്‍, ബാലന്‍ വാറണാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed.