mehandi new

മാലിന്യമുക്ത നവകേരളം – എൻ എസ് എസ് വിദ്യാർത്ഥികൾ നിർമിച്ച സ്നേഹാരാമം നാടിന് സമർപ്പിച്ചു

fairy tale

ചാവക്കാട് : എൻ എസ് എസ് സ്നേഹാരാമം നാടിന് സമർപ്പിച്ചു. മണത്തല ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻറെ സമന്വയം 2023 സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് നിർമിച്ച പൂന്തോട്ടം നാടിനു വേണ്ടി നഗരസഭ ചെയർ പേഴ്സൻ ഷീജാ പ്രാശാന്തിനു സമർപ്പിച്ചു. മാലിന്യമുക്ത നവകേരളം എന്ന പ്രമേയത്തിൽ എൻഎസ്എസ് വളണ്ടിയേഴ്സ് മാലിന്യ കൂമ്പാരം വൃത്തിയാക്കിയാണ് അവിടെ മനോഹര പൂച്ചെടികൾ നട്ടുപിടിപ്പിച്ചത്.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ പ്രസന്ന രണധിവെ, കൗൺസിലർ പി കെ രാധാകൃഷ്ണൻ പ്രോഗ്രാം ഓഫീസർ സിമി . വി, അധ്യാപികയായ റെജുല പി പി, എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചാവക്കാട് പുതിയ പാലത്തിനു സമീപമാണ് മാലിന്യം നീക്കി പൂന്തോട്ടമാക്കിയത്.

Macare 25 mar

Comments are closed.