mehandi new

അധികൃതരുടെ പിടിപ്പുകേട് – മഴവെള്ളം ഒഴുകാനുള്ള കാനയില്‍ മാലിന്യം നിറയുന്നു

fairy tale

ചാവക്കാട്: നഗരത്തിലെ വ്യാപാര സമുച്ചയങ്ങളിലെ മാലിന്യം അനധികൃതമായി പൈപ്പുകള്‍ സ്ഥാപിച്ച് തള്ളുന്നത് റോഡ് വക്കിലെ കാനകളിലേക്ക്. കാനയിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നതായി ആക്ഷേപം. നഗരസഭാ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും മാലിന്യം ഒഴുക്കുന്നത് കാനയിലേക്ക്.
ചാവക്കാട് നഗരത്തില്‍ റോഡ് വക്കിലെ കാനകളിലേക്ക് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം തള്ളുന്നത് വ്യാപകമാകുമ്പോഴും അധികൃതര്‍ നടപടിയെടുക്കാന്‍ മടിക്കുകയാണ്. ഏനാമാവ് റോഡിലെ ബൈപ്പാസ് ജംഗ്ഷനു തൊട്ടു മുമ്പായി ഇപ്പോള്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കാനകളിലേക്ക് സമീപത്തെ സ്ഥാപനങ്ങളിലെ കക്കൂസുകളില്‍ നിന്നുള്ള മാലിന്യം തള്ളുന്ന പൈപ്പുകള്‍ നിരവധിയുള്ളതായി കണ്ടത്തെിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. അതേ സമയം കാന നിര്‍മ്മിക്കുന്ന കരാറുകാര്‍ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് കാനയിലേക്ക് സ്ഥാപിച്ച പൈപ്പുകള്‍ക്കു ചുറ്റും ഭംഗിയായി സിമന്‍്റിട്ടാണ് നിര്‍മ്മാണം തുടരുന്നത്. ഈയിടെ നിര്‍മ്മാണം കഴിഞ്ഞ വ്യാപാര സ്ഥാപനത്തില്‍ നിന്നു പോലും മാലിന്യം തള്ളാന്‍ പൈപ്പിട്ടിരിക്കുന്നത് കാനയിലേക്കാണ്. കെട്ടിട നിര്‍മ്മാണ ചട്ടമനുസരിച്ചും നഗരസഭ നിയമമനുസരിച്ചും മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കണമെന്നത് കാറ്റില്‍ പറത്തിയാണ് നഗരസഭയുടെ അറിവോടെ കെട്ടിട ഉടമകള്‍ മാലിന്യം കാനകളിലേക്ക് തള്ളുന്നത്. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്ക്കരിക്കാന്‍ സംവിധാനമേര്‍പ്പെടുത്തി കെട്ടിടങ്ങള്‍ പരിശോധിച്ച ശേഷമെ അവക്ക് കെട്ടിട നമ്പര്‍ അനുവദിക്കാന്‍ പാടുള്ളുവെന്ന നിയമവും നഗരസഭാ അധികൃതര്‍ പാലിക്കുന്നി ല്ലെന്നാണ് സമീപത്ത് കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികളുടെ ആക്ഷേപം. കഴിഞ്ഞ ദിവസം മെയിന്‍ റോഡില്‍ താലൂക്ക് ഓഫീസിനു എതിര്‍വശത്ത് കാനയിലേക്ക് മാലിന്യം തള്ളുന്ന വാര്‍ത്ത ചാവക്കാട്ഓണ്‍ലൈന്‍ പുറത്ത് വിട്ടിരുന്നു. ഇതേതുടര്‍ന്ന് നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പൈപ്പ് അടച്ചിരുന്നുവെങ്കിലും പിന്നീടും മാലിന്യം തള്ളുന്നത് തുടരുകയാണ്. നഗരസഭാ അധികൃതര്‍ കെട്ടിട ഉടമക്ക് നോട്ടീസയക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ആ നടപടിയുണ്ടായില്ല. കെട്ടിട ഉടമകള്‍ നഗരസഭാ ഭരണ നേതൃത്വത്തെ സ്വാധിനിച്ച് നടപടികള്‍ ഒഴിവാക്കുകയാണെന്നും ആക്ഷേപമുണ്ട്. എന്നാല്‍ നഗരസഭാ കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം കാനയിലേക്കല്ലേ ഒഴുക്കൊഴുക്കുന്നതെന്ന ചോദ്യത്തിനു മുന്നില്‍ അധികൃതര്‍ക്ക് കാലിടറുകയാണ്. ഈ കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം ഒഴുകിയത്തെുന്നത് അവസാനം കനോലി കനാലിലേക്കാണ്. കനാല്‍ ശുചീകരിക്കാനുള്ള നഗരസഭാ ഭരണകൂടത്തിന്‍്റെ ശ്രമങ്ങള്‍ പ്രസ്താവനകളില്‍ ഒതുങ്ങുകയാണ്.

Jan oushadi muthuvatur

Comments are closed.