mehandi new

മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് നാമകരണം നടത്തി

fairy tale

ഗുരുവായൂര്‍ : നഗരസഭ തെരുവോരങ്ങളില്‍ നടപ്പിലാക്കുന്ന മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് നാമകരണം നടത്തി. ക്ഷേത്ര നഗരിയിലെ പൊതു നിരത്തുകളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാന്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ പിടിപ്പിച്ച് മാലിന്യം വലിച്ചെറിയുന്ന കേന്ദ്രങ്ങള്‍ കൃഷിയിടങ്ങളാക്കി മാറ്റിയ പദ്ധതിയുടെ നാമകരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രഫ.പി.കെ.ശാന്തകുമാരി നിര്‍വഹിച്ചു. ജി.യു.പി സ്‌കൂളിന് മുന്നില്‍ ക്ലീന്‍ ഗ്രീന്‍ സ്‌ക്വയര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചു. മാലിന്യ കൂമ്പാരങ്ങളായിരുന്ന 60ഓളം സ്ഥലങ്ങളിലാണ് ഗ്രോബാഗ് സ്ഥാപിച്ച് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഗ്രൊബാഗുകള്‍ക്ക് ചുറ്റും സംരക്ഷണ വലയവും തീര്‍ത്തിട്ടുണ്ട്. നഗരത്തിന്റെ വിവധ ഭാഗങ്ങളില്‍ നഗരസഭ സ്ഥിച്ചിട്ടുള്ള കമ്പോസ്റ്റ് പ്ലാന്റുകളില്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ബോധവല്‍ക്കരണ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിര്‍മ്മല കേരളന്‍, സുരേഷ് വാര്യര്‍, എം.രതി, ഷൈലജ ദേവന്‍, നഗരസഭ സെക്രട്ടറി രഘുരാമന്‍, ഹെല്‍ത്ത് സൂപ്രവൈസര്‍ കെ.എസ്.ലക്ഷ്മണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.