mehandi new

ചാവക്കാട് നഗരത്തിൽ ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം – രണ്ടിടത്ത് വാട്ടർ എ ടി എമ്മുകൾ പ്രവർത്തനം ആരംഭിച്ചു

fairy tale

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിൽ സ്ഥാപിച്ച രണ്ടു വാട്ടർ എ. ടി. എമ്മുകൾ പ്രവർത്തനം തുടങ്ങി. ഗുരുവായൂർ നിയോജകമണ്ഡലം എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു.

planet fashion

നഗരസഭ ഓഫീസ് കെട്ടിടത്തിനു മുൻവശവും ചാവക്കാട് താലൂക്ക് ആശുപത്രി പരിസരത്തുമാണ് എ.ടി.എമ്മുകൾ സ്ഥാപിച്ചിട്ടുള്ളത്. ഒരു രൂപക്ക് ഒരു ലിറ്ററും 5 രൂപക്ക് 5 ലിറ്ററും വെള്ളം ലഭിക്കുന്ന വിധത്തിൽ 2 കൗണ്ടറുകളാണ് എ.ടി.എം ഇൽ ഉള്ളത്.
1740000 രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്.

ഒരു എ ടി എം ൽ 500 ലിറ്റർ വെള്ളം ശേഖരിക്കാനാവും. പൊതു കിണറിൽ നിന്നും നഗരസഭയാണ് എ ടി എമ്മുകളിൽ വെള്ളം നിറക്കുന്നത്. വെള്ളം ഫിൽറ്റർ ചെയ്യാനുള്ള സൗകര്യം എ ടി എമ്മുകളിൽ ഉണ്ടെന്നും വെള്ളം ശുദ്ധീകരിച്ച് പരിശോധനക്ക് വിധേയമാക്കിയതിനു ശേഷമാണ് പൊതുജനത്തിന് നൽകുന്നതെന്നും അധികൃതർ അറിയിച്ചു.

വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷാഹിന സലീം സ്വാഗതമാശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൽ റഷീദ് പി.എസ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി എന്നിവർ ആശംസകൾ അറിയിച്ചു.

മുനിസിപ്പൽ എഞ്ചിനീയർ റിഷ്മ പി. പി റിപ്പോർട്ട്‌ അവതരിപ്പച്ചു. നഗരസഭ കൗൺസിലർമാരും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു. നഗരസഭ സെക്രട്ടറി കെ.ബി.വിശ്വനാഥൻ നന്ദി പറഞ്ഞു.

Ma care dec ad

Comments are closed.