mehandi new

പ്രതിഷേധ തിര – അണ്ടത്തോട് ബീച്ചിൽ കടൽഭിത്തി തകർന്നു

fairy tale

അണ്ടത്തോട്: അണ്ടത്തോട്, പെരിയമ്പലം ബീച്ചുകളിലെ കടലാക്രമണം തടയാൻ രണ്ടാഴ്ച്ച മുമ്പ് നിർമ്മാണം ആരംഭിച്ച കടൽഭിത്തി   ശക്തമായ കടലാക്രമണത്തിൽ തകർന്നു കൊണ്ടിരിക്കുന്നു. 500 മീറ്റർ മാത്രമുള്ള കടൽഭിത്തി നിർമാണത്തിനെതിരെ നാട്ടുകാർ രംഗത്ത് വന്നിരുന്നു.  ശാസ്ത്രീയ പഠനം നടത്തണം എന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.  കടൽ ഭിത്തി നിർമിക്കാനായി സാധാരണ കരിങ്കല്ലുമായി വന്ന ലോറി നാട്ടുകാർ തടയുകയും ചെയ്തിരുന്നു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ കടൽഭിത്തി നിർമ്മാണത്തിനെതിരെ  ജനകീയ കൂട്ടായ്മ രൂപീകരിച്ച്  വിവിധ പ്രതിഷേധ പരിപാടികൾ നടന്നു കൊണ്ടിരിക്കെയാണ് കടലാക്രമണത്തിൽ കടൽ ഭിത്തി തകർന്നത്. 

Macare 25 mar

Comments are closed.