mehandi new

ആശങ്കകളുടെ തിരയടി; ഒരു ഗ്രാമം കടലെടുക്കുമ്പോൾ

fairy tale

മാനം കറുത്താൽ കടപ്പുറം നിവാസികളുടെ മനം കലുഷിതമാകും. കാലവർഷം എന്നോ വസന്തമെന്നോ ഇല്ല കടൽക്ഷോഭവും കിടപ്പാടം കടലെടുക്കലും കടപ്പുറം പഞ്ചായത്തിലെ തീരവാസികളുടെ നിത്യ ദുരിതം. ഓരോ കടൽക്ഷോഭങ്ങളിലും കടൽ കര കവർന്ന് വീടും സ്ഥലവും നഷ്ടപ്പെട്ട് വഴിയാധാരമാകുന്നവർ നിരവധിയാണ്.

planet fashion

കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഒൻപതു മുതൽ പതിനാറ് വരെയുള്ള വാർഡുകളിലായി തൊട്ടാപ്പ് മുതൽ അഴിമുഖം വരെ നീണ്ടു കിടക്കുന്ന ഏഴു കിലോമീറ്ററോളം വരുന്ന തീര മേഖലയിൽ ഏക്കർ കണക്കിന് ഭൂമിയാണ് ഇതുവരെ കടലെടുത്ത് നഷ്ടമായിട്ടുള്ളത്. 1964 ജനുവരി ഒന്നിന് രൂപീകൃതമായ കടപ്പുറം പഞ്ചായത്തിലെ രേഖകളിൽ കാണുന്ന 9.63 ചതുരശ്ര കിലോമീറ്റർ ഭൂമി ഇന്നില്ല. കുറെയധികം സ്ഥലം കടലിലാണ്. 

പഞ്ചായത്തിലെ  9 മുതൽ 15 വരെ യുള്ള വാർഡുകളിലായി കിടക്കുന്ന 2851 വീടുകളിൽ പലതും കടൽ കൊണ്ടു പോയി. കടലെടുക്കുന്നതും കാത്ത് കിടക്കുന്ന വീടുകളും അനവധിയാണ്. കടലിൽ കിടക്കുന്ന ഭൂമിക്കും കടൽ അവശേഷിപ്പിച്ച വീടുകളുടെ ചുമരുകൾക്കും നികുതി അടക്കുന്ന നിരവധി പേരെ കടപ്പുറം പഞ്ചായത്തിൽ കാണാം. 2011 ലെ സെൻസസ് പ്രകാരം 13463 സ്ത്രീകളും 13517 പുരുഷന്മാരും ഉൾപ്പെടെ 26980 പേരാണ് കടപ്പുറം പഞ്ചായത്തിലെ ആകെ ജനസംഖ്യ. ഇതിൽ പകുതിയിലധികം പേരും താമസിക്കുന്നത് തീര മേഖലയിലാണ്. 

ഏകദേശം 30 വർഷങ്ങൾക്ക് മുൻപാണ് വീടും സ്ഥലവും കടലെടുത്ത് തുടങ്ങിയത്. കടൽക്ഷോഭ ദുരിതത്തിൽ നിന്നും സുരക്ഷിതത്വം ആവശ്യപ്പെട്ടുള്ള ജനങ്ങളുടെ രോദനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 

തുടരും… കടപ്പുറം തീരത്തിന്റെ പഴംകഥകൾ

Jan oushadi muthuvatur

Comments are closed.