mehandi new

ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു വെൽഫെയർ പാർട്ടി പ്രകടനം നടത്തി

fairy tale

ചാവക്കാട് : വെൽഫെയർ പാർട്ടി ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വംത്തിൽ ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ദൽഹി ജന്തർ മന്ദറിൽ ബുൾഡോസർ രാജ് അവസാനിപ്പിക്കുക, ടീസ്റ്റ സെറ്റിൽവാദ്, ആർ. ബി. ശ്രീകുമാർ എന്നിവരെ വിട്ടയക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി പ്രതിഷേധ പരിപാടി നടത്താൻ ശ്രമിച്ച വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോക്ടർ എസ് ക്യു ആർ ഇല്യാസ്, ദേശീയ സെക്രട്ടറി റസാഖ് പാലേരി, കർണാടക സംസ്ഥാന പ്രസിഡണ്ട് അഡ്വ. താഹിർ ഹുസൈൻ, ഫ്രട്ടേണിറ്റി ദേശീയ പ്രസിഡണ്ട് ഷംസീർ ഇബ്രാഹീം എന്നിവരെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു പ്രകടനം.

planet fashion

മണ്ഡലം പ്രസിഡന്റ് സി ആർ ഹനീഫ, സെക്രട്ടറി ഫൈസൽ ഉസ്മാൻ, റെകീബ് തറയിൽ, ഒ കെ.റഹീം എന്നിവർ സംസാരിച്ചു .
റസാഖ് ആലുംപടി, ശിഹാബ് ഒരുമനയൂർ, ആർ കെ ഷെമീർ എന്നിവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു

Macare 25 mar

Comments are closed.