mehandi new

വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ പ്രതിനിധി സമ്മേളനം ഡിസംബർ 4ന് ചേറ്റുവയിൽ

fairy tale

ചാവക്കാട് : വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ തൃശൂർ ജില്ലാ സമ്മേളനം ഡിസം. 4 ന് ചേറ്റുവയിൽ വെച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. രാജ്യത്ത് സാമൂഹ്യ നീതി പുലരുന്ന സാമൂഹികക്രമം കെട്ടിപ്പടുക്കാൻ ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് വെൽഫെയർ പാർട്ടി. വിവിധ സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളിൽ നിലപാടുകൾ പറയുകയും ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സാമ്പത്തിക സംവരണം പോലുള്ള ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ലംഘിക്കുന്ന ഭരണകൂട പദ്ധതികളെ നിരന്തരമായി ചോദ്യം ചെയ്യുന്നു. സംഘ് പരിവാറിൻ്റെ വംശീയ ഉന്മൂലന അജണ്ടകളെ തുറന്നെതിർക്കുകയും ജനകീയമായ ചെറുത്തുനിൽപ്പുകൾക്ക് നേതൃ പരമായ പങ്ക് വഹിക്കുകയും ചെയ്യുന്നു. കെ-റെയിൽ, വിഴിഞ്ഞം ഉൾപ്പെടെയുള്ള ജനകീയ സമരങ്ങളുടെ മുൻനിരയിലും പാർട്ടി പ്രവർത്തിക്കുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു.

ഡിസംബർ 4 ന് രാവിലെ 9 മണിക്ക് പതാക ഉയർത്തി ആരംഭിക്കുന്ന സമ്മേളനത്തിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഇരുന്നോറോളം പ്രതിനിധികൾ പങ്കെടുക്കും. ജില്ലയുടെ രാഷ്ട്രീയ-സംഘടനാ -പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ച് ചർച്ചകൾ നടത്തും. വ്യത്യസ്ത രാഷ്ട്രീയ പ്രമേയങ്ങളും അവതരിപ്പിക്കും. പുതിയ ജില്ലാ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും.
ചേറ്റുവയിൽ അപകടത്തിൽ മരണപ്പെട്ട കോഴിക്കോട് ലോ കോളേജ് വിദ്യാർഥിയും ഫ്രറ്റേണി നേതാവുമായിരുന്ന മിസ്ബാഹിൻ്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടതാണ് സമ്മേളന നഗരി.

Mss conference ad poster

സംസ്ഥാന വൈസ് പ്രസിഡൻ്റ് സുരേന്ദ്രൻ കരീപ്പുഴ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ പ്രസിഡൻ്റ് ഷംസീർ ഇബ്രാഹിം, പാർട്ടി സംസ്ഥാന സെക്രട്ടറി ടി.എ. ഫായിസ്, ജില്ലാ പ്രസിഡൻ്റ് എം.കെ.അസ് ലം, ജനറൽ സെക്രട്ടറി സി.എ. ഉഷാകുമാരി എന്നിവർ സംബന്ധിക്കും.

ഡിസംബർ 27, 28, 29 തിയ്യതികളിലായി മലപ്പുറത്ത് വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുകയെന്നും ഭാരവാഹികൾ പറഞ്ഞു.

planet fashion

Comments are closed.