നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് ഐ സി എ വൈബ്സ് 24.3

വടക്കേക്കാട് : ഐ. സി. എ ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്കൂളിൽ ഒരുക്കിയിരിക്കുന്ന സ്കൂൾ റേഡിയോ ഐ സി എ വൈബ്സ് 24.3 സ്‌റ്റുഡിയോ ഉദ്ഘാടനം ചെയ്തു. ഐ. സി എ പ്രസിഡൻ്റ് ഒ. എം മുഹമ്മദലി ഹാജിയും അക്കാദമിക് കമ്മിറ്റി കൺവീനറായ അഡ്വ. ആർ. വി അബ്ദുൾ മജീദും സംയുക്തമായാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പ്രിൻസിപ്പൽ ഡോ. ഷെരീഫ് പൊവ്വലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീനിയർ വൈസ് പ്രസിഡണ്ട് കോട്ടയിൽ കുഞ്ഞുമോൻ ഹാജി, ട്രഷറർ ഷാഫി, ട്രാൻസ്പോർട്ട് കമ്മിറ്റി കൺവീനർ ഹാരിസ്, കൺസ്ട്രക്ഷൻ കമ്മിറ്റി കൺവീനർ ജലീൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രാവ്യ മാധ്യമ രംഗത്തെ കുറിച്ചു കുട്ടികൾക്കറിയാനും വിവിധ വിനോദ വിജ്ഞാന പരിപാടികളിൽ പങ്കെടുക്കാനും ഇതൊരു തുടക്കമായിരിക്കും എന്ന് പ്രിൻസിപ്പൽ ഡോ. ഷെരീഫ് പൊവ്വൽ പറഞ്ഞു.

Comments are closed.