
ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കായികോത്സവത്തിൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി സംഘാടകർ.
തേങ്ങാ പാലിൽ തയ്യാറാക്കിയ സ്വാദിഷ്ടമായ ഗോതമ്പ് പായസം ഉൾപ്പെടെയായിരുന്നു ഇന്നത്തെ സദ്യ.
മത്സരങ്ങളിൽ പങ്കെടുക്കന്ന കായിക താരങ്ങളായ വിദ്യാർത്ഥികളും കൂടെയെത്തിയ അധ്യാപകരും സംഘാടകരും ഉൾപ്പെടെ രണ്ടായിരത്തോളം പേർക്കാണ് ഇന്ന് സദ്യ വിളമ്പിയത്. ഭക്ഷണം നൽകുന്നതിന് നാല് കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. ശ്രീകൃഷ്ണ സ്‌കൂൾ എൻ എസ് എസ് വളണ്ടിയേഴ്‌സ് ഭക്ഷണം വിതരണം ചെയ്തു.
സ്‌കൂൾ കലോത്സവങ്ങളിൽ ഭക്ഷണം ഒരുക്കാറുണ്ടെങ്കിലും ഉപജില്ലാ കായിക മേളയിൽ ആദ്യമായാണ് ഭക്ഷണം നൽകുന്നത്. നാളെ ഉച്ചക്ക് വെജിറ്റബിൾ ബിരിയാണി.
ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ ഇന്നാരംഭിച്ച കായികോത്സവം 30 നു സമാപിക്കും.

Comments are closed.