mehandi new

വേർ ഈസ് നജീബ് – എംഎസ്എഫ് ചാവക്കാട് പ്രതിഷേധ സംഗമം നടത്തി

fairy tale

ചാവക്കാട് : നജീബ് തീരോധാനത്തിൽ സിബിഐയുടെ നടപടിയിൽ പ്രതിഷേധിച്ച്

planet fashion

വേർ ഈസ് നജീബ് ‘  മുദ്രാവാക്യമുയർത്തി എംഎസ്എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അൽറസിൻ ഉദ്ഘാടനം നിർവഹിച്ചു. ഫാസിസത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ശബ്ദമുയർത്തിയ വിദ്യാർത്ഥി നജീബിന്റെ തീരോധാനത്തിൽ അന്വേഷണം അവസാനിപ്പിച്ച സിബിഐയുടെ നടപടി ഇന്ത്യൻ സമൂഹത്തോടും പ്രത്യേകിച്ച് വിദ്യാർത്ഥികളോടും കാണിക്കുന്ന കൊടും ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല എന്നതാണ് ഭരണകൂട തിട്ടൂരമെങ്കിൽ ചോദ്യവും പോരാട്ടവും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട് ഷനാഹ് ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം. പ്രസിഡന്റ് ആർ പി ബഷീർ മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട്‌ ടി ആർ ഇബ്രാഹിം, മുഹമ്മദ്‌ നാസിഫ്, സുഹൈൽ നാട്ടിക, ഭാരവാഹികളായ അബ്ദു സുബ്ഹാൻ,  ആദിൽ തങ്ങൾ, മിഥിലാജ് തിരുവത്ര എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സബാഹ് താഴത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് മെഹറൂഫ് പുന്നയൂർക്കുളം നന്ദിയും പറഞ്ഞു.

സൽമാൻ ഫാരിസ്, ഹക്കീം തിരുവത്ര, ഹുസൈൻ കറുകമാട്, സിയാൻ ശിഹാബ്, അബ്ദു ല്ലത്തീഫ് പാലയൂർ, ജാഫർ ജലാൽ,  ഹാരിസ് അടിതിരുത്തി, അസ്മിർ മുനക്കകടവ്, നിഹാൽ പുളിഞ്ചോട്, അസീം പുതിയങ്ങാടി, ശാദിൻ റഫീഖ്, തൻസീർ എന്നിവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.