ഭർത്താവ് മരിച്ച് മുപ്പത്തിയൊന്നാം ദിനം ഭാര്യയും മരിച്ചു

ഗുരുവായൂർ : ഭര്‍ത്താവ് മരിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും ഭാര്യയും മരിച്ചു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമ്പലത്ത് മമ്പറമ്മത്ത് പരേതനായ അബ്ദുൾ ഖാദർ ഹാജി (എലൈറ്റ് ഗ്രൂപ്പ്) ഭാര്യ സുഹറാബി (68) യാണ് മരിച്ചത്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇവർ പിന്നീട് കോവിഡ് മുക്തയായിരുന്നു.
മക്കൾ: അഷ്റഫ്, അബ്ദുൾ റഷീദ് (അമ്പലത്ത് ബിൽഡേഴ്സ് ), സുബൈദ, ജാസ്മി.
മരുമക്കൾ: അബ്ദുൾ ഹമീദ്, മുഹമ്മദ് ഫാറൂഖ്, ഷെഫിന അഷ്‌റഫ്, ഫെമിന റഷീദ്.
കഴിഞ്ഞ ഏപ്രില്‍ 26നാണ് ഇവരുടെ ഭർത്താവ് അബ്ദുല്‍ഖാദര്‍ മരിച്ചത്.

Comments are closed.