നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരും – സുരേന്ദ്രൻ കരിപ്പുഴ


ഒരുമനയൂർ : ഇന്ത്യയിൽ തകർന്ന്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിലെ നന്മയും മൂല്യങ്ങളും തിരിച്ചുകൊണ്ടുവരാൻ നേതൃത്വം നൽകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ.
നമ്മുടെ സാംസ്‌കാരിക കേരളത്തിലും ജാതിബോധത്തിന്റെ അടയാളങ്ങൾ ഇനിയും നമ്മളിൽ വിടാതെ പിന്തുടരുന്നു എന്നതാണ് കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്ലെ സമരം നമ്മെ ഓർമപ്പെടുത്തുന്നത്. വെൽഫെയർ പാർട്ടി ജില്ലാ മേഖല നേതൃസംഗമം ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനംചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുമനയൂർ ഗ്രാമ പഞ്ചായത്തിന് മുന്നിൽ രാവിലെ പത്തുമണിക്ക് ജില്ലാ പ്രസിഡന്റ് പാർട്ടി പതാക ഉയർത്തിയതോടെ നേതൃസംഗമം ആരംഭിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: കെ. എസ്. നിസാർ സ്വാഗതം പറഞ്ഞു, ജില്ലാ പ്രസിഡന്റ് എം. കെ. അസ്‌ലം അധ്യക്ഷത വഹിച്ചു, പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ. ഷഫീഖ് നയവിശദീകരണം നടത്തി, പ്രവർത്തന ഫണ്ട് കളക്ഷൻ വിശദീകരണം കെ. എസ്. നവാസ് നിർവഹിച്ചു, ജില്ലാ സെക്രട്ടറി റഫീഖ് കാതിക്കോട്, ജില്ലാ വൈസ് പ്രസിഡന്റ് ടി. എം. കുഞ്ഞിപ്പ, സംസ്ഥാന ജനറൽ കൗൺസിൽ അംഗം വി. എ. അബൂബക്കർ, വിമൻസ് ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് ഉമൈറ കെ. എസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ വി. എം. ഹുസൈൻ നന്ദി പറഞ്ഞു.

Comments are closed.