നാലാം തവണയും ഗുരുവായൂരിൽ ഖാദർ എം എൽ എ ആകുമോ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ ആകുമെന്ന് ഏറെക്കുറെ ഉറപ്പായി.

മൂന്നു തവണ തുടർച്ചയായി എൽ ഡി എഫ് ന്റെ കെ വി എ ഖാദർ വിജയിച്ച മണ്ഡലം കെ എൻ എ ഖാദറിനു തിരിച്ചുപിടിക്കാൻ കഴിയും എന്നാണ് മുസ്ലിം ലീഗിന്റെ കണക്കു കൂട്ടൽ.
മണ്ഡലത്തിൽ നിന്നുള്ള സി എച്ച് റഷീദ്, ആർ പി ബഷീർ, ജലീൽ വലിയകത്ത് എന്നിവരെ വെട്ടിയാണ് വിജയസാധ്യത പരിഗണിച്ച് മികച്ച സാമാജികരിൽ ഒരാളായ കെ എൻ എ ഖാദറിനെ ഗുരുവായൂരിൽ പോർക്കളത്തിൽ ഇറക്കുന്നത്.
കെ എൻ എ ഖാദറിന്റെ സ്ഥാനാർഥിത്വം യു ഡി എഫ് ൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.
ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും.

Comments are closed.