mehandi new

ഗുരുവായൂരിന്റെ കരുണയിൽ ഭിന്നശേഷിക്കാർ വിവാഹിതരായി

fairy tale

ഗുരുവായൂർ : കരുണ മംഗലൃ സംഗമത്തിൽ  6 ഭിന്നശേഷിക്കാർ വിവാഹിതരായി. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കരുണ മംഗല്യ സംഗമം പ്രസിദ്ധ സംഗീത സംവിധായകൻ  വിദ്യാധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ജ്യോതികുമാർ (കണ്ണൂർ)  ചന്ദ്രികയേയും (കൊല്ലം), ബാബു ( കൊച്ചി)  ഉഷയേയും ( മുവ്വാറ്റുപുഴ),  സജിത്ത് (തൃപ്രയാർ ) സജനയേയും (പേരാമംഗലം) വിവാഹം കഴിച്ചു. ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ വച്ചു നടന്ന ചടങ്ങുകൾക്ക് കരുണ ചെയർമാൻ കെ.ബി സുരേഷ് ,  എൻ  ബാബു, സോമസുന്ദര പിള്ള, സി സുബ്രഹ്മണ്യൻ, വിജയകുമാർ, ചന്ദ്രൻ മുണ്ടറക്കോട്, ഫാരിദ ഹംസ, സാജിത മെയ്നുദ്ദീൻ മുതലായവർ നേതൃത്വം നൽകി.

planet fashion

ഗുരുവായൂരിലുള്ള ഏറ്റവും നല്ല മൂന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാരായി തിരഞ്ഞെടുത്ത. വി എൻ രാജേഷ്, പി കെ ഷഫറുദീൻ, വി എസ് മനോജ് എന്നിവർക്ക് കരുണാ കർമ്മ പുരസ്കാരവും 3000 രൂപ വീതം ക്യാഷ് അവാർഡും നൽകി ആദരിച്ചു. 

ശിവജി ഗുരുവായൂർ, ഗുരുവായൂർ നഗരസഭ യു ഡി എഫ് നേതാവ് കെ പി ഉദയൻ, കെ പി എ റഷീദ്, ചാവക്കാട് സി ഐ പ്രതാപ്, ഗുരുവായൂർ സി ഐ അജിതൻ,  സബ്ബ് ഇൻസ്പക്ടർ ഗിരി, ഡോ. സാബു, ഡോ. ഹക്കിം, കരീം പന്നിത്തടം, ജയൻ മേനോൻ,  പി കെ രാജൻ, ബഷീർ പൂക്കോട്, കുമാർ കുന്നംകുളം, കാർത്തികേയൻ, ഗീതാ സുരേഷ്, മജ്ജു, വത്സ ജോസ്,  ഉണ്ണികൃഷ്ണൻ, മുതലായവർ ആശംസകൾ അർപ്പിച്ചു. ശശിധരൻ ചൊവ്വല്ലൂരിന്റെ നേതൃത്വത്തിൽ ഗാനമേളയും 400 ഓളം പേർക്ക് വിവാഹ സദ്യയും ഒരുക്കിയിരുന്നു.

Ma care dec ad

Comments are closed.