mehandi new

യു എച്ച് ഐ ഡി ഇല്ലാതെ ചാവക്കാട് താലൂക് ആശുപത്രിയിൽ ഇനി ചികിത്സ ലഭ്യമല്ല

fairy tale

ചാവക്കാട് :  യു എച്ച് ഐ ഡി (UHID – Unique Health Identification ) രെജിസ്ട്രേഷൻ ഇല്ലാതെ  ചാവക്കാട് താലൂക് ആശുപത്രിയിൽ ഇനി ചികിത്സ ലഭ്യമല്ല. ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് UHID നിർബന്ധമാക്കിയിട്ടുള്ളത്.
ആധാർകാർഡും ആധാർ ലിങ്ക് ചെയ്തിട്ടുള്ള ഫോണുമായി താലൂക്ക് ആശുപത്രിയിലോ ഏതെങ്കിലും അക്ഷയ കേന്ദ്രത്തിലോ,  സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്വയം തന്നെയും UHID രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ കയറി UHID സ്വന്തമായി രജിസ്റ്റർ ചെയ്യാം.

planet fashion

https://ehealth.kerala.gov.in/portal/uhid-reg

താഴെയുള്ള വീഡിയോയിൽ UHID രജിസ്റ്റർ ചെയ്യുന്ന രീതി വ്യക്തമാക്കുന്നുണ്ട്

UHID നിങ്ങളുടെ എല്ലാ മെഡിക്കൽ വിവരങ്ങളും രേഖപ്പെടുത്തുന്നു.

ആശുപത്രി സന്ദർശന തീയതിയും,  സമയവും, ചികിത്സ നടത്തിയതിന്റെയും
പരിശോധനകളുടെയും നടപടിക്രമങ്ങളുടെയും പട്ടിക,
അഡ്മിറ്റ് ചെയ്ത ദിവസങ്ങളുടെ എണ്ണം,
മരുന്നുകൾ തുടങ്ങി എല്ലാം രേഖപ്പെടുത്തിയിരിക്കും.
UHID ഉപയോഗിച്ച് ആരോഗ്യ രേഖകൾ സൂക്ഷിക്കുന്നത് രോഗികളുടെ കൃത്യമായ മെഡിക്കൽ ഹിസ്റ്ററി സൃഷ്ടിക്കുന്നു. ശരിയായ വിശകലനത്തിനും രോഗനിർണയത്തിനും ഇത് മെഡിക്കൽ പ്രാക്ടീഷണർമാരെ സഹായിക്കുന്നു. നടപടിക്രമങ്ങളോ ചികിത്സകളോ ഉൾപ്പെടെയുള്ള മുൻകാല മെഡിക്കൽ രേഖകൾ ഹാജരാക്കാനുള്ള രോഗികളുടെ സമ്മർദ്ദവും ഇത് കുറയ്ക്കുന്നു. UHID മെഡിക്കൽ പിശകുകളുടെ സാധ്യത കുറയ്ക്കുകയും അനാവശ്യ അന്വേഷണങ്ങൾ ഒഴിവാക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. മികച്ച രോഗി മാനേജ്മെന്റിനും ഇത് സംഭാവന ചെയ്യുന്നു.

ഇ ഹെൽത് പദ്ധതി നടപ്പിലാക്കിയ ഏത് ആശുപത്രിയിലും UHID നൽകിയാൽ രോഗിയുടെ രോഗ വിവരങ്ങളും ചികിത്സ രീതികളും ലഭ്യമാകും.

Jan oushadi muthuvatur

Comments are closed.