ഗുരുവായൂർ മണ്ഡലം വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

ഒരുമനയൂർ : വർത്തമാനകാലത്ത് സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ സംഘടിതമായി കരുത്താർജ്ജിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച് റഷീദ് ആവശ്യപ്പെട്ടു. ഗുരുവായൂർ മണ്ഡലം വനിതാ ലീഗ് ഒരുമനയൂർ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂർ നടപടിക്ക് നേതൃത്വം നൽകിയ വനിതാ പട്ടാള ഉദ്യോഗസ്ഥയായ സോഫിയ ഖുറൈശിക്ക് നേരെ അധിക്ഷേപം നടത്തിയ മന്ത്രിയെ പുറത്താക്കുവാൻ ബിജെപി നേതൃത്വം തയ്യാറാവണമെന്നും തിരുവനന്തപുരത്ത് ബിന്ദുവിന് നേരെ നടന്ന പോലീസ് നടപടിയിൽ കുറ്റക്കാരായ മുഴുവൻ ആളുകൾക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന വനിതാ ലീഗ് ആഹ്വാനം ചെയ്ത സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂർ മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് നസീമ ഹമീദ് അധ്യക്ഷയായി.

ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് ഹസീന താജുദ്ദീൻ, ജില്ല വനിതാ ലീഗ് വൈസ് പ്രസിഡന്റ് ആയിഷ ടി എ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ പി ബഷീർ, ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി വി ഉമ്മർ കുഞ്ഞി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ടി ആർ ഇബ്രാഹിം, മണ്ഡലം വനിതാ ലീഗ് ഭാരവാഹികളായ മൈമൂന, സുമയ്യ സിദ്ദിഖ്, ഗുരുവായൂർ മണ്ഡലം കെഎംസിസി പ്രസിഡണ്ട് ഫൈസൽ കടവിൽ, മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ വഹാബ്, മുസ്ലിംലീഗ് നേതാക്കളായ സുബൈർ തങ്ങൾ, ഹംസ കുട്ടി, ഷക്കീർ മാസ്റ്റർ, റാഫി ചേറ്റുവ, വനിതാ ലീഗ് ഭാരവാഹികളായ കെ ആഷിദ, സുബൈദ പുളിക്കൽ, ശരീഫ, ഷഹർബാൻ, സുബൈദ വെളുത്തേടത്ത്, ഫൗസിയ ഉമ്മർ, ശുഭ ജയൻ, ഷാജിത ബഷീർ, നസീറ ഹൈദ്രോസ്കുട്ടി, നൂർജഹാൻ ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു. ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി സാലിഹ ഷൗക്കത്ത് സ്വാഗതവും ട്രഷറർ നഷറ മുഹമ്മദ് നന്ദിയും പറഞ്ഞു.

Comments are closed.