mehandi new

പെണ്ണെഴുത്തുകൾ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനങ്ങളാണെന്ന് മന്ത്രി ആർ ബിന്ദു

fairy tale

ചാവക്കാട് : എഴുത്തുകൾ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനങ്ങൾ ആണെന്നും അതിൽ പെണ്ണെഴുത്തുകൾ ഗൗരവപരമായി കാണേണ്ട കാലഘട്ടമാണ് ഇതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കവിതയും സൗഹൃദവും കൂട്ടിയിണക്കിയ കൂട്ട് പുസ്തകമായ ‘നാൽവഴികൾ’ എന്ന കവിത സമാഹാരം ഗുരുവായൂരിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

planet fashion

എഴുത്തുകാരായ കെ എസ് ശ്രുതി, ഡോ. കെ എസ് കൃഷ്ണകുമാർ, അഹ്മദ് മുഈനുദ്ദീൻ, നഫീസത്ത് ബീവി എന്ന നാല് കവി സുഹൃത്തുക്കളുടെ സൗഹൃദവും യാത്രയും നിലപാടുകളുമാണ് നാൽവഴികൾ സമാഹാരം പറയുന്നത്. നാല് വ്യത്യസ്ത പ്രമേയങ്ങളിൽ നാലുപേർ ചേർന്നെഴുതിയ കൂട്ടു പുസ്തകം ആഖ്യാനത്തിലും പ്രമേയത്തിലും മലയാള കവിതയുടെ നാൾവഴി ചരിത്രത്തിലും പുതുമ സൃഷ്ടിക്കുന്നു. ഓരോ പ്രമേയത്തിലെ കവിതകൾക്കും നാല് എഴുത്തുകാർ നടത്തിയ പഠനവും പുസ്തകത്തിലുണ്ട്.

ഗുരുവായൂരിലെ സാംസ്‌കാരിക സംഘടനയായ സമത്വസമാജം സംഘടിപ്പിച്ച പ്രകാശന ചടങ്ങ് വാദ്യ കലാകാരൻ ജ്യോതിദാസിന്റെ ഇടയ്ക്ക വാദ്യത്തോടെയാണ് ആരംഭിച്ചത്. എൻ കെ അക്ബർ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് നൽകിക്കൊണ്ടാണ് മന്ത്രി ആർ ബിന്ദു പുസ്തകം പ്രകാശനം ചെയ്തത്.
എഴുത്തുകാരൻ ഷൗക്കത്തലി ഖാൻ പുസ്തക പരിചയം നടത്തി.

നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ എം പി അനീഷ്മ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ സായിനാഥൻ, കവി പ്രസാദ് കാക്കശ്ശേരി, എഴുത്തുകാരായ കെ എസ് ശ്രുതി, ഡോ. കെ എസ് കൃഷ്ണകുമാർ, അഹ്മദ് മുഈനുദ്ദീൻ, നഫീസത്ത് ബീവി, സമത്വസമാജം ഭാരവാഹികളായ പി ഐ ആന്റോ, വിജയൻ, മറ്റ് സമത്വസമാജം അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.