mehandi new

ഫാഷിസത്തിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുക – എസ് ഡി പി ഐ സൗഹൃദ ഇഫ്താർ സംഗമം

fairy tale

ചാവക്കാട് : ഫാഷിസത്തിനെതിരെ ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒന്നിച്ച് പ്രവർത്തിക്കേണ്ട കാലമാണെന്ന് എസ് ഡി പി ഐ തൃശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും അഭിപ്രായപ്പെട്ടു. ചാവക്കാട് വ്യാപാര ഭവൻ സുവർണ്ണ ജൂബിലി ഹാളിൽ നടന്ന ഇഫ്താർ മീറ്റ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി നാസർ അധ്യക്ഷത വഹിച്ചു. 

planet fashion

മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം അസ്കറലി തങ്ങൾ, വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി റക്കീബ് അണ്ടത്തോട്, ഐ എൻ എൽ ജില്ലാ പ്രസിഡന്റ്‌ സബീൽ തങ്ങൾ, കേരള കോൺഗ്രസ് (j) ജില്ലാ പ്രസിഡന്റ്‌  തോമസ്ചിറമേൽ, നാഷണൽ ജനതാദൾ ജില്ലാ പ്രസിഡന്റ്‌ എ ഡി മനോജ്‌, സോഷ്യലിസ്റ്റ് പാർട്ടി ജില്ലാ പ്രസിഡന്റ്‌ കൃഷ്ണൻ കേച്ചേരി എന്നിവർ സംസാരിച്ചു. 

തൃണമുൽ കോൺഗ്രസ്സ് ജില്ലാ കോർഡിനേറ്റർ മനാഫ്, എസ് ഡി പി ഐ സംസ്ഥാന  സെക്രട്ടറിമാരായ പി ആർ സിയാദ്, പി കെ ഉസ്മാൻ, ഐ എൻ എൽ ജില്ലാ ട്രഷർ സിഷറഫുദീൻ, സമൂഹിക പ്രവർത്തകൻ സലാം കൊടുങ്ങല്ലൂർ, മാധ്യമ പ്രവർത്തകരായ എം വി ഷക്കീൽ, പാർവതി, മേഘ എന്നിവർ സംബന്ധിച്ചു. 

എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ബി കെ ഹുസൈൻ തങ്ങൾ, ജില്ലാ ട്രഷറർ യഹ്‌യ മന്ദ ലാംകുന്ന്, സെക്രട്ടറിമാരായ എ എം മുഹമ്മദ്‌ റിയാസ്, അബൂതാഹിർ, റഫീന സൈനുദ്ധീൻ എന്നിവർ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ) ടി. എം. അക്ബർ സ്വാഗതംവും ജില്ലാ വൈസ് പ്രസിഡന്റ് ഉമർ മുക്താർ നന്ദിയും പറഞ്ഞു. 

Haji’s pharma

Comments are closed.