mehandi new

ലോക സംസ്കൃത ദിവസ് – പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ സംസ്കൃത വാരാചാരണ പരിപാപാടികൾക്ക് തുടക്കം കുറിച്ചു

fairy tale

“ഭാഷാസു മുഖ്യാ മധുരാ രമ്യാ ഗീര്‍വാണഭാരതി”  

തിരുവത്ര: പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ സംസ്കൃത വാരാചരണ പരിപാപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ പ്രധാനധ്യാപിക പി കെ റംല ഉദ്ഘാടനം ചെയ്തു. സംസ്കൃത ദിന സ്പെഷ്യൽ അസംബ്ലി, മാഗസിൻ, ചാർട്ട് പ്രദർശം, സംസ്കൃത ശ്ലോകം, സംഘനൃത്തം  തുടങ്ങിയവ സംഘടിപിച്ചു. എം യു അജിത, സ്റ്റാഫ്‌ സെക്രട്ടറി എം കെ ജാസ്മിൻ, അധ്യാപകരായ പി ആർ  റജില, എം കെ സലീം, എസ്. കെ  പ്രിയ, ലിൻസി വി തോമസ്, സയന ചാഴൂർ, കെ എച് ഷീജ, എം യു, അജിത, സി. ജെ ജിൻസി തുടങ്ങിയവർ പങ്കെടുത്തു.

ഹിന്ദു കലണ്ടറിലെ ശ്രാവണ പൂർണിമ ദിനത്തിലാണ് ലോക സംസ്‌കൃത ദിനം ആചരിക്കുന്നത്.  രക്ഷാബന്ധൻ ആഘോഷവും ഇതോടൊപ്പമാണ് നടക്കുന്നത്. 2024ൽ  ഓഗസ്റ്റ് 19 തിങ്കളാഴ്ചയാണ് സംസ്‌കൃത ദിവസ്. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ ഭാഷകളിലൊന്നായ സംസ്‌കൃതത്തെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിൻ്റെ പ്രാഥമിക ലക്ഷ്യം. വേദ ഭാഷ എന്നതിലപ്പുറം ഒരു ജനകീയ ഭാഷയോ സംസാര ഭാഷയോ ആയി സംസ്‌കൃതത്തെ വളർത്തുക എന്നതുകൂടി ഇത് ലക്ഷ്യം വെക്കുന്നു. 

2019 ൽ, യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ( യുനെസ്കോ ) ഓഗസ്റ്റ് 19 അന്താരാഷ്ട്ര സംസ്‌കൃത ദിനമായി പ്രഖ്യാപിച്ചു. ആഗോളതലത്തിൽ ഭാഷയെയും അതിൻ്റെ പ്രാധാന്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരുന്നു ഇത്.

Royal footwear

Comments are closed.