
കടപ്പുറം: മുനക്കകടവ് ഹാർബർ ടോയ്ലറ്റ് ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്ന് പൂർത്തിയായിട്ടും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ടോയ്‌ലെറ്റിന് മുന്നിൽ റീത്ത് വെച്ചു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് ടി. ആർ. ഇബ്രാഹിം ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി. എ. അഷ്ക്കർ അലി അദ്ധ്യക്ഷത വഹിച്ചു.

2023 ഒക്ടോബർ 27-ാം തിയ്യതിയാണ് കേരള സർക്കാരിൻ്റെ കീഴിലുള്ള ഹാർബർ ഡിപ്പാർട്ട്മെന്റ് 10 ലക്ഷം രൂപ ഉപയോഗിച്ച് പണിത ടോയ്ലറ്റ് എൻ.കെ.അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഹാർബറിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളും മറ്റ് അനുബന്ധ തൊഴിലാളികളും വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കൂടാതെ പുറത്തു നിന്ന് ഹാർബറിലേക്ക് വരുന്ന സ്ത്രീകളടക്കമുള്ളവർ ഹാർബറിനോട് ചേർന്നുള്ള വീടുകളേയും, മദ്രസയുടെയും ശൗചാലയങ്ങളാണ് ആശ്രയിക്കുന്നത്.
എം.എൽ.എ ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികളോട് നിരവധി തവണ വിഷയം ഉന്നയിച്ചെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ലെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി.കെ.സുബൈർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി വി. എം. മനാഫ്, പഞ്ചായത്ത് ട്രഷറർ സെയ്തുമുഹമ്മദ് പോക്കാക്കില്ലത്ത്, കെ.എം.സി.സി നേതാക്കളായ വി. എം അക്ബർ, പി. ടി. മുഹമ്മദ്, യൂത്ത് ലീഗ് നേതാക്കളായ മുനീർ കടവിൽ, റിയാസ് പൊന്നാക്കാരൻ, റംഷാദ് കാട്ടിൽ, എം. എസ്. എഫ് നിയോജക മണ്ഡലം പ്രസിഡന്റ് അജ്മൽ ചാലിൽ, ഷാഹുൽ ഹമീദ് മലക്കി, പി. എസ്. അബൂബക്കർ, ബാദുഷ പള്ളത്ത്, റസാക്ക് പഴൂർ, പി. കെ. ഷറഫുദ്ധീൻ, സി. സി ഷമീർ, ഫക്രുദ്ധീൻ പുതിയങ്ങാടി, ഷാഹിർ ആശുപത്രിപ്പടി, ഹുസൈൻ പഴൂർ, പി. എസ്. ഷംസു, ജലാൽ പൊന്നാക്കാരൻ എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും ട്രഷറർ ഷബീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.

Comments are closed.