mehandi new

ലഹരിക്കെതിരെ യോഗ

fairy tale

ഒരുമനയൂർ : അന്തരാഷ്ട്ര യോഗ വാരാചരണം ഒരുമനയൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം  ഇസ്ലാമിക്‌ സ്കൂളിൽ സംഘടിപ്പിച്ചു. ലഹരിക്കെതിരെ യോഗ എന്ന സന്ദേശം ഉയർത്തി നടത്തിയ പരിപാടി നാഷണൽ ആയുഷ് മിഷൻ, ഇസ്ലാമിക്‌ വി എച് എസ് സ്കൂളിലെ എൻ എസ് എസ് വിഭാഗം, സി ജി സി സി എന്നിവർ സംയുക്തമായാണ് സംഘടിപ്പിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌  വിജിത സന്തോഷ്‌ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപിക ഫിലോമിന അധ്യക്ഷത വഹിച്ചു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഷൈനി, അഷിത, വാർഡ് മെമ്പർ സിന്ധു, ബ്ലോക്ക്‌ തല ട്രൈനെർ ബൈജു, പ്രിൻസിപ്പൽ സതീഷ്  കുമാർ, ലിറ്റി, പ്രോഗ്രാം ഓഫീസർ പി. എം തജ്‌രി, വോളന്റീർസ്, സ്റ്റാഫ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

planet fashion

Comments are closed.