mehandi new

സ്വയം സമൂഹത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ – അന്താരാഷ്ട്ര യോഗ ദിനംആചരിച്ചു

fairy tale

തിരുവത്ര : സ്വയം സമൂഹത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ  എന്ന പ്രമേയവുമായി 2024 വർഷം പത്താം അന്താരാഷ്ട്ര യോഗ ദിനം പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ ആഘോഷിച്ചു.

planet fashion

സീനിയർ അധ്യാപിക എം കെ ജാസ്മിൻ ഉൽഘാടനം ചെയ്തു. യോഗ പരിശീലിനവും, ബോധവത്കരണ ക്ലാസ്സും ട്രൈനെർ വത്സല ശ്രീനിവാസൻ നിർവഹിച്ചു. യോഗ ഒരു പരിവർത്തന പരിശീലനമാണ്, മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇത് ശരീരം, മനസ്സ്, ആത്മാവ്, ആത്മീയത എന്നിവയെ സമന്വയിപ്പിക്കുന്നു, ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു സമഗ്രമായ സമീപനം വാഗ്ദാനം ചെയ്യുന്നു, അത് നമ്മുടെ തിരക്കേറിയ ജീവിതത്തിന് സമാധാനം നൽകുന്നു. ഇത്തരത്തിൽ മനസ്സിനെയും ശരീരത്തെയും രൂപാന്തരപ്പെടുത്താനുള്ള അതിൻ്റെ ശക്തിയാണ് ഈ പ്രത്യേക ദിനത്തിൽ നമ്മൾ  ആചരിക്കുന്നതെന്നും  വത്സല ശ്രീനിവാസൻ വ്യക്തമാക്കി. അധ്യാപകരായ പ്രിയ കെ ബി, എം. കെ സലീം, എസ്. കെ പ്രിയ തുടങ്ങിയവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.