mehandi new

പേരകത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

fairy tale

ചാവക്കാട് : പേരകത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരകം വൈലി റോഡിൽ ഒലക്കേങ്കൽ പ്രിന്റോ ജോസ് (34) ആണ് മരിച്ചത്. വീടിനകത്ത് മുറിയിൽ കതകടച്ച് കിടക്കുകയായിരുന്ന പ്രിന്റോയെ വിളിച്ചിട്ട് യാതൊരു മറുപടിയും ലഭിക്കാതിരുന്നതിനെ തുടർന്ന് ജനൽചില്ല് തകർത്തു നോക്കിയപ്പോഴാണ് അകത്ത് തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്.
ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

planet fashion

നേരത്തെ കൂനംമൂച്ചിയിൽ മൊബൈൽ ഷോപ്പ് നടത്തിയിരുന്ന പ്രിന്റോ എറണാകുളത്ത് മെഡിക്കൽ സംബന്ധമായ സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ സംസ്കാരം നടക്കും.

Ma care dec ad

Comments are closed.