
വാടാനപ്പള്ളി : ശരീരത്തിൽ മുട്ടിയത് ചോദ്യം ചെയ്തുണ്ടായ വാക്കുതർക്കത്തിനിടയിൽ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ദമ്പതികളുടെ തല പൊളിഞ്ഞു. തളിക്കുളം ഗവ. ഹൈസ്കൂളിന് പടിഞ്ഞാറ് സൗപർണിക ഫ്ലാറ്റിൽ താമസിക്കുന്ന പോക്കാക്കില്ലത്ത് ഹുസൈൻ, ഭാര്യ ഹസീന എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും തൃശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന വിബിൻ എന്ന മുനീറാണ് ഇരുവരെയും ആക്രമിച്ചത്. മുനീർ ഹസീനയുടെ ദേഹത്ത് മുട്ടിയത് ഹുസൈൻ ചോദ്യം ചെയ്തിരുന്നു. ഇതേ ചൊല്ലിയുള്ള വാക്കുതർക്കം കൈയ്യാങ്കളിയിലെത്തി. ഇതിനിടയിൽ ചുറ്റികയെടുത്ത് മുനീർ ദമ്പതികളുടെ തലക്ക് അടിക്കുകയായിരുന്നുവെന്നാണ് വാടാനപ്പള്ളി പൊലീസ് പറയുന്നത്.

തല പൊളിഞ്ഞ ദമ്പതികളെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസടുത്തതായി വാടാനപ്പുള്ളി പൊലീസ് പറഞ്ഞു

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.