ലഹരിക്കെതിരെ യുവത- വടക്കേകാട് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

പുന്നയൂർക്കുളം: ലഹരിക്കെതിരെ യുവത’ എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് വടക്കേകാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വടക്കേക്കാട് നായരങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫസലുൽഅലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ. നബീൽ എന്നിവർ ചേർന്ന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജ്മൽ വൈലത്തൂർ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന മാർച്ച് വടക്കേക്കാട് മുക്കിലപീടിക സെന്ററിൽ സമാപിച്ചു.

സമാപനയോഗം മണ്ഡലം പ്രസിഡന്റ് അജയ്കുമാർ വൈലേരി നിർവ്വഹിച്ചു. വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഹസ്സൻ തെക്കേപാട്ടയിൽ ജാഗ്രത ജ്യോതി തെളിയിച്ച് ലഹരി മുക്ത കേരളത്തിനായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സൂരജ് ഗുരുവായൂർ, കെ.എസ്.യു. സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ, പ്രവാസി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കുഞ്ഞുമുഹമ്മദ് പറയങ്ങാട്ടിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ തെക്കുമുറി കുഞുമുഹമ്മദ്, ശ്രീധരൻ മാക്കാലിക്കൽ അഷ്റഫ് തറയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷർബനൂസ്, റസൽ നബീൽ, റഷീദ് കല്ലൂർ, ഷെക്കീർ അണ്ടികോട്ടിൽ, റസൽ കൊച്ചന്നൂർ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.