mehandi new

മാരക ലഹരി വസ്തുക്കളുമായി എടക്കഴിയൂരിൽ യുവാവ് പിടിയിൽ

fairy tale

planet fashion

ചാവക്കാട്: മാരക ലഹരി വസ്തുക്കളുമായി എടക്കഴിയൂരിൽ യുവാവ് പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥരുടെ പട്രോളിങ്ങിനിടെയാണ് യുവാവ് പിടിയിലായത്. എടക്കഴിയൂര്‍ തിരുത്തിക്കാട്ട് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഹീന്‍(22) ന്റെ കയ്യിൽ നിന്നും 2.68 ഗ്രാം എം ഡി എം എ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇന്ന് വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് എടക്കഴിയൂര്‍ വളയംതോട് ഭാഗത്തുനിന്നാണ് ഇയാള്‍ പിടിയിലായത്.

സംശയാസ്പദമായ സാഹചര്യത്തില്‍ റോഡില്‍ നില്‍ക്കുന്നത് കണ്ട് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഡി.വി. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഷഹീനെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ. കണ്ടെത്തിയത്. വിൽപ്പനക്കായി ആവശ്യക്കാരെ കാത്തു നിൽക്കുകയായിരുന്നു ഇയാളെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രിവന്റീവ് ഓഫീസര്‍മാരായ പി.എല്‍.ജോസഫ്, ടി.എസ് സജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.കെ. റാഫി, പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ബി. റൂബി, ഡ്രൈവര്‍ അബ്ദുള്‍ റഫീക്ക് എന്നിവരും പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Macare 25 mar

Comments are closed.