കേരളത്തിലെ രണ്ടാമത്തെ സുന്ദരി ശാംബവിയെ യൂത്ത് കോൺഗ്രസ്സ് അനുമോദിച്ചു


ഗുരുവായൂർ : കൊച്ചിയിൽ നടന്ന മിസ്സ് കേരള മത്സരത്തിൽ 1st റണ്ണറപ്പായ ശാംബവിയെ യൂത്ത് കോൺഗ്രസ്സ് മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സദസ്സ് മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ. രവികുമാർ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ സി.എസ്. സൂരജ്, നിയോജകമണ്ഡലം വൈസ് പ്രെസിഡന്റ് വി.എസ്.നവനീത്, അഡ്വ.ഷൈൻ മനയിൽ, സലിൽകുമാർ, സുഷാ ബാബു, പ്രമീള ശിവശങ്കരൻ, ശശി പട്ടത്താക്കിൽ, ആനന്ദ് രാമകൃഷ്ണൻ, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
ഗുരുവായൂർ പടിഞ്ഞാറെ നട മുല്ലത്തറ ക്ഷേത്രത്തിനു സമീപം ശ്രീപാദം ഭവനത്തിൽ അഡ്വ. കെ എസ് പവിത്രൻ, ഷീബ ദമ്പതികളുടെ മകളാണ് ഇരുപതു വയസ്സുകാരി ശാംബവി. കോയമ്പത്തൂർ അമൃത വിശ്വവിദ്യാലയത്തിൽ ഇന്റഗ്രേറ്റഡ് എം എസ് സി ഫിസിക്സിൽ ആറാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. മോഡലിങ്ങിലും ഫാഷൻ രംഗത്തും താത്പര്യമുള്ള ശാംബവി ആദ്യമായാണ് സൌന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്.

Comments are closed.