mehandi new

ഓർമ്മശക്തിയുടെ മികവിൽ ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സിൽ ഇടം നേടിയ അഞ്ചു വയസ്സുകാരനെ യൂത്ത്കോൺഗ്രസ്സ് അനുമോദിച്ചു

fairy tale

ഗുരുവായൂർ : ഓർമ്മശക്തിയുടെ മികവിൽ ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സിൽ ഇടം നേടിയ അഞ്ചു വയസ്സുകാരൻ ധനയ്‌ കൃഷ്ണയെ ഗുരുവായൂർ വാർഡ്‌ 38 യൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ സി എസ് സൂരജ് ഉപഹാരം നൽകി. നിയോജക മണ്ഡലം സെക്രട്ടറി കെ ബി സുബീഷ് അദ്ധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ കെ.എച്ച് നിഷാന്ത്, ബിജു, പി ആർ സൂരജ്‌, അദ്വൈത്, അസ് ലാം ഹനീഫ, ജിഷ്ണു ജയൻ എന്നിവർ പങ്കെടുത്തു.

ഗുരുവായൂർ താമരയൂർ അകമ്പടി വീട്ടിൽ സന്ദീപ് രമ്യ ദമ്പതികളുടെ മകനാണ് ധനയ് കൃഷ്ണ.
11 പച്ചക്കറികൾ, 19 വാഹനങ്ങൾ, 16 വളർത്തു മൃഗങ്ങൾ, 18 പഴ വർഗ്ഗങ്ങൾ, 14 ശരീര ഭാഗങ്ങൾ, 15 ഇന്ത്യൻ പ്രസിഡണ്ടുമാർ, 16 കലകൾ, സംസ്കാരങ്ങൾ എന്നിവ തിരിച്ചറിഞ്ഞും 14 ജില്ലകൾ, ഒരു വർഷത്തിലെ മാസങ്ങൾ, ആഴ്ചയിലെ ദിവസങ്ങൾ, 5 വവ്വൽസ്‌, മഴവില്ലിലെ നിറങ്ങൾ എന്നിവ പറഞ്ഞാണ് നാല് വയസ്സും പത്തുമാസവും മാത്രം പ്രായമുള്ള ധനയ് കൃഷ്ണ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്.
കല്ലടതൂർ ചിന്മയ വിദ്യാലയത്തിലെ എൽ കെ ജി വിദ്യാർത്ഥിയാണ്. അടുത്തത് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചു മിടുക്കൻ.

Meem travels

Comments are closed.