പോലീസ് നരനായാട്ടിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധാഗ്നി തെളിയിച്ചു
ഗുരുവായൂർ : പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ടും തിരുവനന്തപുരത്ത് ജനാധിപത്യരീതിയിൽ സമരം ചെയ്ത സംസ്ഥാന യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷാഫി പറമ്പിൽ ഉൾപ്പടെ സമരനേതാക്കളെ തല്ലിച്ചതച്ച പോലീസ് നരനായാട്ടിനെതിരെയും ഗുരുവായൂർ കൈരളി ജംഗ്ഷനിൽ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി തെളിയിച്ചു.
യൂത്ത് കോൺസ്സ് മണ്ഡലം സെക്രട്ടറി ആനന്ദ് രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്റ്റ് ജില്ലാ സെക്രട്ടറി വി.കെ.സുജിത്ത് മുഖ്യപ്രഭാഷണം നടത്തി, യൂത്ത്കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ സി.എസ് സൂരജ്, വി.കെ ബിജു, കെ.എസ്.യു ജില്ലാ സെക്രട്ടറി ഗോകുൽ ഗുരുവായൂർ, നിയോജക മണ്ഡലം ഭാരവാഹികളായ വി എസ്. നവനീത്, മിഥുൻ പി എം, എ.കെ ഷൈമിൽ, റിഷി ലാസർ, സുബീഷ് താമരയൂർ, റംഷാദ് മല്ലാട്, നവീൻ മുണ്ടൻ എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികളായ നിധിൻ മൂത്തേടത്ത്, ജോയൽ കാരക്കാട്, എം.സജിത്ത്, ജിത്തു തിരുവെങ്കിടം, യദുകൃഷ്ണൻ കെ.പി, ജിനേഷ് തിരുവെങ്കിടം എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
Comments are closed.