ശബരിനാഥിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരിനാഥിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. ഗുരുവായൂർ പടിഞ്ഞാറേ നടയിൽ നിന്നും ആരംഭിച്ച പ്രകടനം കിഴക്കെ നടയിൽ സമാപിച്ചു.

പ്രകടനത്തിന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, ജില്ലാ സെക്രട്ടറി മൊയ്‌ദീൻഷാ പള്ളത്ത്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ തബ്ഷീർ മഴുവഞ്ചേരി, മുജീബ് അകലാട്, മണ്ഡലം പ്രസിഡന്റുമാരായ രഞ്ജിത്ത് പാലിയത്ത്, ഫദിൻ രാജ്, ഫത്താഹ് മന്നലാംകുന്ന്, മിഥുൻ മധുസൂദനൻ, ഷാരൂഖ് ഖാൻ, നിയോജകമണ്ഡലം സെക്രട്ടറിമാരായ പ്രജോഷ് പ്രതാപൻ, സിബിൽ ദാസ്, ഗോകുൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

Comments are closed.