
ചാവക്കാട് : ഒരുമനയൂർ കുണ്ടുകടവ് പാലത്തിനടുത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ കരുവാരക്കുണ്ട് കിഴക്ക് ഭാഗം താമസിക്കുന്ന വട്ടംപറമ്പിൽ പരേതനായ കാദർ മകൻ മുഹമ്മദ് ഷാഫി (25)യാണ് മരിച്ചത്. ഇന്നലെ ചൊവ്വാഴ്ച്ച രാത്രി പന്ത്രണ്ടു മണിയോടടുത്താണ് അപകടം. സുഹൃത്ത് പുതുതായി വാങ്ങിച്ച ബൈക്ക് ഓടിച്ചു നോക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മതിലിൽ ഇടിച്ചു വീണ ബൈക്കും ശാഫിയും മീറ്ററുകളോളം റോഡിലൂടെ തെന്നി നീങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മതിലിന്റെ പില്ലറിൽ തലയിടിച്ച് ഗുരുതരമായ പരിക്കേറ്റിരുന്നു. ഉടനെ ഹയാത് ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

നബീസയാണ് മാതാവ്. ഹൃദയാഘാതത്തെ തുടർന്ന് അൻപത്തിയഞ്ചു കാരനായ ഭർത്താവ് മരിച്ച് മൂന്ന് മാസം തികയും മുൻപാണ് മകന്റെ അപകട മരണം. സഹോദരൻ: മുഹമ്മദ് റാഫി ( ദുബായ് ), സഹോദരി: സുമയ്യ. സഹോദരി ഭർത്താവ് : അലി.
ഖബറടക്കം പോലീസ് നടപടികൾക്ക് ശേഷം തെക്കേതല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Comments are closed.