mehandi new

വിലക്കയറ്റത്തിനെതിരെ കാലിക്കലവുമേന്തി യൂത്ത് ലീഗ് പ്രകടനം

fairy tale

എടക്കഴിയൂർ: നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത ഇടതു സർക്കാരിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രകടനം നടത്തി.
പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കഴിയൂരിലാണ്
പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്

planet fashion

തുടർന്ന് നടന്ന സമാപന യോഗം
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എ വി അലി ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് നൗഫൽ കുഴിങ്ങര അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി എം സി മുസ്തഫ, ഗുരുവായൂർ നിയോജക മണ്ഡലം യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി നസീഫ് യൂസഫ്, ജനറൽ സെക്രട്ടറി
കബീർ ഫൈസി, യൂത്ത് ലീഗ് ഭാരവാഹികളായ മുസ്തഫ കണ്ണനൂർ, ഹുസൈൻ എടയൂർ, മുനീർഎം എച്ച്, ഹമീദ് അൻസാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.