Header

നായ കുറുകെ ചാടി അപകടം – ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥ മരിച്ചു

കടപ്പുറം : നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥ മരിച്ചു. കടപ്പുറം ഞ്ഞോളീറോഡ് ബസ്സ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ആനാംകടവിൽ കൊച്ചുവിന്റെ ഭാര്യയും പരേതനായ പൊന്നാക്കാരൻ കാദറിന്റെ (കാർന്നോര് ) മകളുമായ നഫീസ (63)യാണ് മരിച്ചത്.

സഹോദരൻ വെളിച്ചെണ്ണ പടി സ്വദേശി പൊന്നാക്കാരൻ വീട്ടിൽ ബക്കർ നോടൊത്ത് ബൈക്കിൽ സഞ്ചരിക്കവെ ബ്ലാങ്ങാട് കള്ളാമ്പി പടിയിൽ വെച്ചായിരുന്നു അപകടം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
പരിക്കേറ്റ ഇരുവരെയും ഷാ ചാരിറ്റബിൾ ട്രസ്റ്റ് പി എൻ മൊയ്തീൻഷാ മെമോറിയൽ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ദ ചികിത്സക്കായി തൃശൂർ മെഡിക്കൽകോളേജിലേക്ക് മാറ്റി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഏട്ടരമണിയോടെ യായിരുന്നു മരണം.

മക്കൾ: ഷാബിർ, ഷജന, ഷബന.

Comments are closed.