യുവത എൻ കെ അക്ബറിനൊപ്പം – ആവേശമായി കൂട്ടയോട്ടം

ചാവക്കാട്: യുവത എൻ കെ അക്ബറിനൊപ്പം, വോട്ടും എൻ കെ അക്ബറിന് എന്ന മുദ്രാവാക്യം ഉയർത്തി ഇടതുപക്ഷ യുവജന സംഘടനകൾ നടത്തിയ കൂട്ടയോട്ടം ആവേശമായി.

നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത കൂട്ടയോട്ടം സിനിമാതാരം ഇർഷാദ് ഫ്ലാഗ് ഓഫ് ചെയ്തു. അഭിലാഷ് വി ചന്ദ്രൻ അധ്യക്ഷനായി. സ്ഥാനാർത്ഥി എൻ കെ അക്ബർ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി അബ്ദുൾ ഖാദർ എം എൽ എ, എൽ ഡി എഫ് നിയോജക മണ്ഡലം സെക്രട്ടറി സി സുമേഷ്, ഗുരുവായൂർ നഗരസഭ പ്രസിഡണ്ട് എം കൃഷ്ണദാസ്, അഡ്വ.പി മുഹമ്മദ് ബഷീർ, കെ കെ മുബാറക്, വി അനൂപ്, എറിൻ ആൻ്റണി, പി ജി വിശാൽ, വി ടി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Comments are closed.