Select Page

Month: March 2019

സരസ മേളക്ക് കോപ്പറേറ്റീവ് കോളേജ് അലുംനി തുക കൈമാറി

കുന്നംകുളം : മാർച്ച് 28 മുതൽ ആരംഭിച്ച അഖിലേന്ത്യാ സരസ മേളയുടെ നടത്തിപ്പിലേക്കു കുന്ദകുളം കോപ്പറേറ്റീവ് കോളേജ് അലുംനി അസോസിയേഷൻ സ്വരൂപിച്ച തുക കൈമാറി. സി ഡി എസ് ചെയർപേഴ്സൺ സൗമ്യ അനിലൻ ഏറ്റുവാങ്ങി. അസോസിയേഷൻ ഭാരവാഹികളായ സകരിയ റഷീദ്, സജിത്ത്, ജയകൃഷ്ണൻ, സുമി ബിനീഷ് എന്നിവർ...

Read More

ആമ്പുലൻസ് ബൈക്കിനു മുകളിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

അണ്ടത്തോട് : ആമ്പുലൻസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടാമ്പി സ്വദേശി അബ്ദുൽ ഗഫൂർ (43) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ വെളിയങ്കോട് ബീവിപ്പടിയിൽ വെച്ചാണ് അപകടം. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിൽ നിന്നും രക്തസ്രാവമുള്ള നിലയിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൊന്നാനി സ്വദേശി അജ്ന എന്ന കുട്ടിയെ തൃശ്ശൂരിലേക്ക് കൊണ്ടു പോവുകയായിരുന്ന പരസ്പരം GCC വെളിയംകോട് ആംബുലൻസാണ് അപകടത്തിൽപെട്ടത്. ആംമ്പുലന്സിന് മുന്നിൽ വട്ടം തിരിഞ്ഞ കാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ ആംബുലൻസ് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ആമ്പുലൻസ് ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിലുണ്ടായിരുന്ന ഫൈസൽ, അജ്നാ(10), റസാക്ക്, സൈഫുദ്ധീൻ, സോഫിയ, റുഖിയ എന്നിവർക്കാണ്...

Read More

എനോറ ഫാം ഫൺഡേ പിക്നിക് വെള്ളിയാഴ്ച

അബുദാബി : എനോറ ഫാം ഫൺഡേ പിക്നിക് വെള്ളിയാഴ്ച അബുദാബിയിലെ ‘അല്‍റഹബ’ ഫാം റിസോര്‍ട്ടില്‍ നടക്കുമെന്ന് എനോറ യു.എ.ഇ ഭാരവാഹികൾ അറിയിച്ചു. യു എ ഇ യിലെ എനോറ അംഗങ്ങള്‍ക്കായാണ് ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. . കലാ-സാംസ്‌ക്കാരിക പരിപാടികളോടൊപ്പം, കായിക വിനോദങ്ങളും, കുട്ടികള്‍ക്കുളള പ്രത്യേക പരിപാടികളും അരങ്ങേറും. എല്ലാ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്നും അതിനായി മുന്‍കൂട്ടി അറിയിക്കണമെന്നും ENORA-യുടെ ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 0507388464. ജാതി-മത രാഷ്ട്രീയങ്ങള്‍ക്കതീതമായി കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലും സജീവ സാനിദ്ധ്യമായി പ്രവർത്തിച്ചു പോരുന്ന സംഘടനയാണ് ‘എനോറ’. കേരളത്തിന്റെ സാംസ്‌കാരിക ജില്ലയെന്ന് വിശേഷിപ്പിക്കുന്ന തൃശ്ശൂരിലെ എടക്കഴിയൂരിൽ നിന്നുള്ള യു.എ.ഇ-യിലെ പ്രവാസികള്‍ ഒത്തൊരുമയോടെ രൂപം നല്‍കിയ കൂട്ടായ്മയാണ്...

Read More

നന്മയുടെ കുടിനീർ മൂന്നാം വർഷം

ചാവക്കാട് : തിരുവത്ര പുത്തൻകടപ്പുറം ‘ നന്മ ഷാഫി നഗർ ‘ കുടിവെള്ള വിതരണം ആരംഭിച്ചു. ചാവക്കാട് നഗരസഭയിലെ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളിൽ മൂന്നു വർഷമായി ഡ്രോപ്‌സ് ഓഫ് നന്മ എന്ന പേരിൽ സൗജന്യ കുടിനീർ വിതരണം തുടരുന്നു. ചാവക്കാട് നഗരസഭ ഇരുപത്തിയെട്ടാം വാർഡ്‌ കൗൺസിലർ സീനത്ത് കോയ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മാസ്റ്റർ (തിരുവത്ര എച്ച് ഐ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ), ക്ലബ്ബ് രക്ഷാധികാരി അഷ്‌ക്കർ പി എം, സെക്രട്ടറി മുഹമ്മദ്ഫയാസ് ടി കെ, ട്രഷറർ നസീബ്‌ എ എൻ, റഹീം (കോൺട്രാക്ടർ), ഹാരിസ്, ബഷർ, മുനീർ, ഫെബിൻ, നിയാസ് എന്നിവർ സംസാരിച്ചു. പുന്ന മേഖലയി നടന്ന കുടിവെള്ള വിതരണത്തിന് പുന്ന വാർഡ് കൗണ്സിലർ ഷാഹിദ മുഹമ്മദ് അധ്യക്ഷത...

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചാവക്കാട് : ബൈക്കും ലോറിയും കൂട്ടിയിടിയിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അജയ്കുമാറിന്റെ മകൻ ശ്രാവൺ ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ പാലപ്പെട്ടി കാപ്പിരിക്കാട് സെന്റെറിൽ വെച്ചാണ് അപകടം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2019
S M T W T F S
« Feb   Apr »
 12
3456789
10111213141516
17181920212223
24252627282930
31