Select Page

Month: June 2019

വിദ്യാർത്ഥികളുടെ ബസ്സ് യാത്രക്ക് എസ് എഫ് ഐ സംരക്ഷണമൊരുക്കും

ചാവക്കാട് :- വിദ്യാർത്ഥി കൺസെഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രവാക്യമുയർത്തി എസ് എഫ് ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബസ്സ് സ്റ്റാന്റിലേക്ക് വിദ്യാർത്ഥി മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ജാസിർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഹോച്ചിമിൻ സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറിലധികം വിദ്യാത്ഥികൾ പങ്കെടുത്തു. തുടർന്ന് സ്റ്റുഡന്റസ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി തിരുമാനങ്ങളടങ്ങിയ ലഘുലേഖ വിതരണം ചെയ്തു. ഏരിയ പ്രസിഡന്റ് അമൽ കെ ആർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാബിർ കെ യു, മുഹമ്മദ് റിനൂസ്, ഷമീർ എ കെ,നിഷിൽ എൻ എൻ, ഏരിയ ജോ.സെക്രട്ടറി ഐശ്വര്യ സി എസ് തുടങ്ങിയവർ...

Read More

ചേറ്റുവ ഡിവിഷൻ യു ഡി എഫിന്

ചേറ്റുവ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷനിൽ സി പി എമ്മിലെ എൻ.ആർ.ഗണേശൻ രാജിവെച്ച ഒഴിവിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 732 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എം.എ.നൗഷാദ് കൊട്ടിലിങ്ങൽ വിജയിച്ചു. വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് യുഡിഎഫ് പ്രവർത്തകർ ആഹ്ളാദപ്രകടനം...

Read More

തദ്ദേശ സ്ഥാപനങ്ങൾ സാധാരണക്കാരൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുന്നു- വി എം സുധീരൻ

ഗുരുവായൂർ: അധികാര വികേന്ദ്രീകരണത്തിൻറെ ഭാഗമായി കൂടുതൽ അധികാരം ലഭിച്ച തദ്ദേശ സ്ഥാപനങ്ങൾ സാധാരണക്കാരൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് വി.എം. സുധീരൻ. ജനങ്ങൾ ഏൽപ്പിക്കുന്ന അധികാരം ജനങ്ങൾക്കു വേണ്ടി ഉപയോഗിക്കാത്തത് തദ്ദേശ സ്ഥാപനങ്ങൾക്ക് കളങ്കമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപന ഭരണാധികാരികൾ കൂടുതൽ ജാഗ്രത കാട്ടണമെന്നും ആവശ്യപ്പെട്ടു.വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം ഗുരുവായൂരിലെ മാധ്യമം ലേഖകൻ ലിജിത്ത് തരകന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ രാജ്യത്ത് ഭീഷണികൾ ഉയരുന്നുണ്ടെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് കോട്ടം സംഭവിച്ചാൽ അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും സുധീരൻ കൂട്ടിച്ചേർത്തു. വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പതിനഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം സുധീരൻ ഉദ്ഘാടനം ചെയ്തു. പൊതു പ്രവർത്തകക്കുള്ള പുരസ്കാരം മേഴ്സി ജോയിക്ക് മുൻ ദേവസ്വം ചെയർമാൻ ടി.വി ചന്ദ്രമോഹൻ കൈമാറി. അർബൻ ബാങ്ക് ചെയർമാൻ വി. ബലറാം മികച്ച വിജയികളെ അനുമോദിച്ചു. ട്രസ്റ്റ് പ്രസിഡൻറ് ആർ.രവികുമാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബാലൻ വാറനാട്ട്, എ.വേണുഗോപാൽ,...

Read More

സജിത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : കെ എസ് യു മണത്തല ഗവ: ഹയർ സെക്കണ്ടറി യൂണിറ്റ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ രക്തസാക്ഷി സജിത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിണ്ടന്റ് ഫസൽ പാലയൂർ അദ്ധ്യക്ഷനായി. സിബിൽദാസ്, നിസാമുദ്ദീൻ ഇച്ചപ്പൻ, ഹിഷാം കപ്പൽ, കെ വി നിയാസ്, ഫഹദ്, അശ്വൻ ചാക്കോ, കൃഷ്ണപ്രസാദ്, അക്ഷയ്, ആദ്യത്യൻ, ജീവൻ തുടങ്ങിയവർ...

Read More

പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം – ജീവനക്കാരന് പരിക്ക്

ചാവക്കാട് : തിരുവത്ര അതിർത്തി പെട്രോൾ പമ്പിൽ ഗുഢാ സംഘത്തിന്റെ ആക്രമണം. ജീവനക്കാരന് പരിക്കേറ്റു. ഡെലിവറി യൂണിറ്റിൽ ജോലിക്കാരനായ മൂത്തേടത്ത് ജാഫർ(29) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ രണ്ടു പേരാണ് ജീവനക്കാരനെ ആക്രമിച്ചത്. സി സി കേമറയിൽ നിന്നും സംഭവത്തിന്റെ വീഡിയോ ലഭിച്ചിട്ടുണ്ട്. ചാവക്കാട് പോലീസ് അന്വേഷണം നടത്തി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2019
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30