Select Page

Month: August 2019

കടപ്പുറത്ത് പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതി

കടപ്പുറം: ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതി തുടങ്ങി. ഓരോ വീട്ടിലും ഓരോ തുണി സഞ്ചി സൗജന്യമായി നൽകുന്ന പരിപാടിക്കാണ് തുടക്കമായത്. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കടപ്പുറത്തെ ആറായിരത്തി എഴുനൂറ് വീടുകളിൽ സഞ്ചി നൽകും. മികച്ച തുണിയിൽ നിർമ്മിച്ച തുണി സഞ്ചി രണ്ട് വർഷത്തോളം ഉപയോഗിക്കാൻ കഴിയും. കടകളിൽ നിന്നും മറ്റുമായി ദിനേന ഒന്നിലധികം പ്ലാസ്റ്റിക് കവറുകളാണ് വീടുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒരു മാസത്തിൽ ആയിരക്കണക്കിന് പ്ലാസ്റ്റിക് സഞ്ചികളാണ് വീടുകളിൽ കൊണ്ട് വന്ന് കൂട്ടുന്നത്. ഇത്തരത്തിൽ എത്തുന്ന സഞ്ചികൾ പൊതുസ്ഥലത്ത് വലിച്ചെറിയുകയും അത് മൂലം വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കുകയും ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തുണി സഞ്ചി വിതരണ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ ഓരോ വീടുകളിലും പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ സഞ്ചികൾ എത്തിക്കും. കടപ്പുറം ഗ്രാമ...

Read More

ചാവക്കാട് താലൂക്ക് ആസ്‌പത്രിയിൽ ഡയാലിസിസ് സൗകര്യം ഇന്ന് മുതൽ

ചാവക്കാട്: താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നവീകരിച്ച മോര്‍ച്ചറിയുടേയും ഫ്രീസര്‍ സംവിധാനങ്ങളുടേയും സമര്‍പ്പണവും താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ചാവക്കാട് നഗരസഭ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ കൈമാറ്റവും ഇതോടൊപ്പം നടക്കും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ ചെലവിട്ടാണ് ഡയാലിസ് യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്. നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍, സൂപ്രണ്ട് ഡോ. പി.കെ ശ്രീജ, ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാൻ മഞ്ജുഷ സുരേഷ് തുടങ്ങിയവര്‍...

Read More

പുന്ന നൗഷാദ് വധം അറസ്റ്റ് അഞ്ചായി

ചാവക്കാട് : പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലയൂർ കറുപ്പം വീട്ടിൽ ഫൈസലിനെ(37)യാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞദിവസം ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പോപുലർ ഫ്രണ്ട് തൃശൂർ ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ (37), പോപുലർ ഫ്രണ്ട് ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡന്റ് പാലയൂർ കരിപ്പയിൽ ഫാമിസ് അബൂബക്കർ (43), എസ്.ഡി.പി.ഐ പ്രവർത്തകരായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിൻ(26), പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീർ(30) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ്...

Read More

നൗഷാദ് വധം – പുന്ന സ്വദേശിക്കും ലുക്ക്ഔട്ട്‌ നോട്ടിസ്

ചാവക്കാട് : കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പുന്ന സ്വദേശിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ്. പുന്ന അറയ്ക്കല്‍ വീട്ടില്‍ ജലാലുദ്ദീനെ(കാരി ഷാജി-49)തിരേയാണ് പോലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ താഴെപ്പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലിസ് തൃശൂര്‍ ഡിസ്ട്രിക് ക്രൈംബ്രാഞ്ച് 9497990084, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് കുന്നകുളം 9497990086, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ചാവക്കാട് 9497987135, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ചാവക്കാട് 9497980526, ചാവക്കാട് പോലീസ് സ്റ്റേഷന്‍ 04872507352. ഇന്നലെ കോട്ടപ്പടി തോട്ടത്തില്‍ (കറുപ്പംവീട്ടില്‍) ഫൈസലി(37)നെതിരേയും പോലീസ് ലുക്ക്ഔട്ട് നോട്ടീസ്...

Read More

പുന്ന നൗഷാദ് വധം – ഗുരുവായൂർ സ്വദേശിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ചാവക്കാട് : പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഗുരുവായൂർ സ്വദേശിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോട്ടപ്പടി തോട്ടത്തില്‍ (കറുപ്പംവീട്ടില്‍) ഫൈസലി(37)  നെതിരേയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ താഴെപ്പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലിസ് തൃശൂര്‍ ഡിസ്ട്രിക് ക്രൈംബ്രാഞ്ച്- 9497990084, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് കുന്നകുളം- 9497990086, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ചാവക്കാട്- 9497987135, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ചാവക്കാട്- 9497980526, ചാവക്കാട് പോലീസ് സ്റ്റേഷന്‍-...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2019
S M T W T F S
 123
45678910
11121314151617
18192021222324
25262728293031