Select Page

Day: January 16, 2020

മനുഷ്യ മഹാ ശൃംഖലയിൽ 3000 പേർ കണ്ണികളാകും – ചാവക്കാട് വെസ്റ്റ്‌ ലോക്കൽ കമ്മിറ്റി

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജനുവരി 26 ന് ദേശിയ പാതയിൽ തീർക്കുന്ന മനുഷ്യ മഹാ ശൃംഗലയിൽ ചാവക്കാട് മുൻസിപ്പൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ 19 വാർഡുകളിൽ നിന്നായി 3000 പേര് കണ്ണികളാകുമെന്ന് ഇന്ന് ചേർന്ന സംഘാടക സമിതി യോഗത്തിൽ തീരുമാനമായി. സംഘാടക സമിതി ചെയർമാൻ ടി.സി ഹംസ ഹാജി അധ്യക്ഷനായി. സംഘടാക സമിതി കൺവീനർ എം ആർ രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മനുഷ്യ മഹാ ശ്രൃംഗല യുടെ വിജയത്തിനായി ആയിരത്തി ഒന്നംഗ ജനറൽ ബോഡിയേയും 21 അംഗ എകസിക്യുട്ടീവിനേയും തെരെഞ്ഞെടുത്തു. സംഘാടക സമിതി രക്ഷാധികാരികളായി മനയത്ത് മുഹമ്മദ്‌ യുസഫ് ഹാജി, കെ.ടി.ഭരതൻ, കെ പുരുഷോത്തമൻ എന്നിവരെ തെരെഞ്ഞെടുത്തു. ചെയർമാനായി ടി.സി.ഹംസ ഹാജിയേയും വൈസ് പ്രസിഡന്റുമാരായി ശ്രീജ പ്രശാന്ത്, ആർ.വി അൻവർ, കെ.വി അഷറഫ് ഹാജി. മഞ്ജുഷ സുരേഷ്, ചക്കരകാദർ, ടി.പി ഷാഹു എന്നിവരെയും ജോയൻകൺവീനർമാരായി സബൂറ ബക്കർ, കെ.എച്ച് സലാം, കെ കെ മുബാറക്ക്, ആർ ടി...

Read More

യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായ ആര്യവേപ്പ് മുറിച്ച് മാറ്റണം

ചേറ്റുവ: ചേറ്റുവ കടവിൽ ഹൈവേ റോഡരുകിൽ മാസങ്ങളോളമായി ഉണങ്ങി നില്കുന്ന ആര്യവേപ്പ് യാത്രക്കാർക്കും വാഹനങ്ങക്കും ഭീഷണിയാകുന്നു. ഇതിന്റെ ശിഖിരങ്ങൾ യാത്രക്കാർക്കും, വാഹനങ്ങൾക്കും മുറിഞ്ഞ് വീഴുന്നത് പതിവായിട്ടുണ്ട്. മരം മുറിച്ച് മാറ്റാൻ അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഫോട്ടോ : ചേറ്റുവ ഹൈവേ റോഡരുകിൽ യാത്രക്കാർക്കും, വാഹനങ്ങൾക്കും അപകട ഭീഷണിയായി നിൽക്കുന്ന ഉണങ്ങിയ ആര്യവേപ്പ്...

Read More

ഷെൽട്ടർ ചാരിറ്റബിൾ ട്രസ്റ്റ് പി എം മൊയ്തീൻ ഷാ അനുസ്മരണം നാളെ 4 മണിക്ക് അഞ്ചങ്ങാടിയിൽ

ചേറ്റുവ: ഷെൽട്ടർ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പി.എം. മൊയ്തീൻ ഷാ സാഹിബ് അനുസ്മരണ സമ്മേളനം 17-ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് അഞ്ചങ്ങാടിയിൽ വെച്ച് ടി.എൻ. പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുൾഖാദർ എംഎൽഎ, സംസ്ഥാന മുസ്ലീം ലീഗ് സെക്രട്ടറി സി.എച്ച്. അബ്ദുൾ റഷീദ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.മുഷ്ത്താക്കലി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. അഞ്ചങ്ങാടി മഹല്ല് ഖത്തീബ് ഷഫീഖ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നല്കുമെന്ന് ഷൽട്ടർ മുഖ്യ രക്ഷാധികാരി പി.കെ. ബഷീർ...

Read More

സി എ എ പ്രതിഷേധറാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത നടപടിയിൽ വ്യാപക പ്രതിഷേധം

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ രീതിയിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത പോലീസ് നടപടിയിൽ പൗരാവകാശ വേദി യോഗം പ്രതിഷേധിച്ചു. വൈ.പ്രസിഡണ്ട് വി.എം ഹുസൈൻ ഗുരുവായൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.യു കാർത്തികേയൻ, വി.പി സുഭാഷ്, ടി.പി ജോസഫ്, ഏ.കെ മുഹമ്മദ് മുല്ലശ്ശേരി, കെ.പി അഷ്റഫ്, മജീദ് ചക്കംകണ്ടം, അനീഷ് പാലയൂർ എന്നിവർ പ്രസംഗിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച പണ്ഡിതന്മാർക്കും സാമൂഹ്യ സാംസ്കാരിക പ്രവർത്തകർക്കുമെതിരെ കേസെടുത്ത ചാവക്കാട് പോലീസിന്റെ നടപടി പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പാണ് പ്രകടമാക്കുന്നതെന്നു കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് കെ  വി  ഷാനവാസ്  അധ്യക്ഷത...

Read More

പൊതുകിണർ ഉപയോഗം തടസ്സപ്പെടുത്തി മതിൽകെട്ടി-നടപടിയെടുക്കുന്നില്ലെന്നു ഗുരുവായൂർ നഗരസഭക്കെതിരെ ആക്ഷേപം

ഗുരുവായൂർ : നഗരസഭയിലെ 34 വാർഡ്‌ പൂക്കോട് കപ്പിയൂരിൽ സ്വകാര്യ വ്യക്തി മതിൽകെട്ടി പൊതുകിണർ ഉപയോഗം തടസ്സപ്പെടുത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. ഇതിനെതിരെ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഗുരുവായൂർ നഗരസഭക്ക് തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല. ഇരുപത് വർഷം മുൻപ് ഒരു കുടുംബം നാട്ടുകാർക്ക് പൊതുവായി നൽകിയതാണ് കിണർ. മേഖലയിലെ മിക്കവാറും വീടുകളിൽ സ്വന്തമായി കിണറും കുടിവെള്ള സൗകര്യവുമൊക്കെ ആയതിനെ തുടർന്ന് അഞ്ചു കുടുംബങ്ങളാണ് ഇപ്പോൾ കുടിവെള്ളത്തിന് പൊതു കിണറിനെ ആശ്രയിക്കുന്നത്. മോട്ടോർ ഉപയോഗിച്ചാണ് വെള്ളം ഉപയോഗിക്കുന്നത് എങ്കിലും വൈദ്യുതി തടസ്സം നേരിടുമ്പോഴൊക്കെ കിണറിൽ നിന്നും കോരിയെടുക്കാറാണ് പതിവ്. എന്നാൽ മതിൽ കെട്ടിയതോടെ കപ്പി ഉപയോഗിച്ച് വെള്ളം കോരിയെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. രണ്ട് വീട്ടുകാർ തമ്മിലുള്ള വഴക്കാണ് മതിൽ കെട്ടുന്നതിന് കാരണമായതെന്നു നാട്ടുകാർ പറയുന്നു. കുടിവെള്ളം തടസ്സപ്പെടുത്തി മതിൽ കെട്ടിയവരെ നഗരസഭ ഹിയറിംഗിന് വിളിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും പരിഹാരമൊന്നും ഉണ്ടായില്ല. സ്വന്തം അതിരിലാണ് മതിൽ കെട്ടിയതെന്നാണ് ഉടമയുടെ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2020
S M T W T F S
 1234
567891011
12131415161718
19202122232425
262728293031