Select Page

Day: April 6, 2020

ലോക്ക്ഡൌൺ-മത്സ്യതൊഴിലാളികൾക്ക് 5000 രുപയുടെ ധന സഹായ വിതരണം ആരംഭിച്ചു

ചാവക്കാട്: കോവിഡ്- 19 ലോക്ക്ഡൌൺ പാശ്ചാലത്തിൽ മത്സ്യതൊഴിലാളികൾക്ക് മത്സ്യഫെഡിന്റെ 5000 രുപയുടെ വായ്പാ ധന സഹായ വിതരണം ആരംഭിച്ചു . ലോക്ക്ഡൌൺ മൂലം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികൾക്കാണ് 5000 രൂപ വീതം വായ്പ നൽകിയത്. മത്സ്യതൊഴിലാളി ക്ഷേമസഹകരണ സംഘങ്ങളിൽ അംഗങ്ങളായ മത്സ്യ ബന്ധന ഗ്രൂപ്പിലെ അംഗങ്ങൾക്കാണ് ഈ വായ്പ ലഭ്യമാകുക. ജൂൺ മാസം മുതൽ 420 രൂപ പ്രകാരം തിരിച്ചടച്ചാൽ മതിയാകും. കടപ്പുറം- മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകര സംഘത്തിലെ മത്സ്യ ബന്ധന ഗ്രൂപ്പിലെ 50-ൽ പരം അംഗങ്ങൾക്കുള്ള വായ്പ വിതരണോൽഘാടനം സംഘം പ്രസിഡന്റ് ടി.എം ഹനീഫ...

Read More

അഞ്ചങ്ങാടി സ്വദേശി പനി ബാധിച്ച് ലണ്ടനിൽ മരിച്ചു

ചാവക്കാട് : ബ്രിട്ടനിൽ വൻദുരിതം വിതച്ച് കോവിഡ് മഹാമാരി പടരുന്നതിനിടെ അഞ്ചങ്ങാടി സ്വദേശി ലണ്ടനിൽ മരിച്ചു. അടിതിരുത്തി പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ തെക്കനസ്സൻ കോയ മകൻ ഇഖ്ബാൽ (48)ആണ് ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഒൻപതര മണിക്ക് മരിച്ചത്. ന്യൂമോണിയ പനി ബാധിച്ചായിരുന്നു കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവത്ര പുതിയറ താഴത്ത് മൊയ്തുമോൻ ഹാജിയുടെ മകൾ ഷാജിതയാണ് ഭാര്യ. ഭാര്യയും രണ്ടു മക്കളുമായി ലണ്ടനിലെ വെംബ്ലിയിലായിരുന്നു...

Read More

കൊടും വിഷമുള്ള മൂർഖനെ വരെ കുപ്പിയിലാക്കും ഈ സ്ഥിരംസമിതി ചെയർമാൻ

ചാവക്കാട് : നഗരസഭയിലെ മൂന്നാം വാർഡ് കൗൺസിലറും വികസന കാര്യ സ്ഥിരം സമിതി ചെയർമാനുമായ കോട്ടപ്പുറത്ത് സലാം ഹസ്സനാണ് പാമ്പിൽ നിന്നും നാട്ടുകാർക്ക് രക്ഷകനാവുന്നത്. അഞ്ചടിയിലധികം നീളമുള്ള എട്ടു വയസ്സ് പ്രായം കണക്കാക്കാവുന്ന കൊടും വിഷമുള്ള പുല്ലാനി മൂർഖനെയാണ് കഴിഞ്ഞ ദിവസം സലാം കുപ്പിയിലാക്കിയത്. മൂന്നാം വാർഡിലെ പുളിച്ചാരം വീട്ടിൽ മനാഫിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടാങ്കിലാണ് പാമ്പിനെ കണ്ടത്. പെരുച്ചാഴിയെ അകത്താക്കുനുള്ള ശ്രമത്തിൽ മൂർഖൻ ടാങ്കിലേക്ക് വീഴുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ സലാമിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ആറാമത്തെ പാമ്പിനെയാണ് സലാം പിടികൂടുന്നത്. മാസങ്ങൾക്ക് മുൻപ് കോട്ടപ്പുറത്തെ ഒരു വീട്ടിലെ അടുക്കളയിൽ കണ്ട പാമ്പിനെ സലാം എത്തിയാണ് പിടികൂടിയത്. പാമ്പിനെ കണ്ടാൽ നാട്ടുകാർ ഇപ്പോൾ ആദ്യം വിളിക്കുന്നത്...

Read More

കച്ചവടക്കാരിൽ നിന്നും വാടക വാങ്ങേണ്ടതില്ലെന്നു തീരുമാനമെടുത്ത് കടപ്പുറത്തെ കെട്ടിട ഉടമകൾ

ചാവക്കാട്: ലോക് ഡൗൻ പാശ്ചാത്തലത്തിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നത് മൂലം കച്ചവടക്കാരിൽ നിന്നും വാടക വാങ്ങേണ്ടതില്ലന്ന് കടപ്പുറത്തെ ഭൂരിഭാഗം കെട്ടിട ഉടമകളും തീരുമാനിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റ് ഭാരവാഹികൾ കെട്ടിട ഉടമകളോട് വാടക ഒഴിവാക്കാൻ അഭ്യർത്ഥന നടത്തിയിരുന്നു, കേരള സർക്കാറിന്റേയും, കേരള ബിൽഡിംഗ്‌ അസോസിയേഷന്റേയും അഭ്യർത്ഥനയും ഈ സാന്ത്വന പ്രവർത്തനത്തിന് പ്രചോദനമായി. ഈ നന്മ പ്രവർത്തിച്ച കെട്ടിട ഉടമകളെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റ് അഭിനന്ദിച്ചു. കെട്ടിട ഉടമകളെ അനുമോദിക്കുമെന്ന് യൂണിറ്റ്‌ പ്രസിഡന്റ്‌ വി യു ഹുസ്സയിൻ, ജനറൽ സെക്രട്ടറി സി. ബി. ഹാരീസ്സ്‌ എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

April 2020
S M T W T F S
« Mar   May »
 1234
567891011
12131415161718
19202122232425
2627282930