Select Page

Day: June 15, 2020

തിരുവത്രയിൽ ഡി വൈ എഫ് ഐ പ്രവർത്തകനു നേരെ ആക്രമണം

ചാവക്കാട് : തിരുവത്രയിൽ ഡി വൈ എഫ് ഐ പ്രവർത്തകനു നേരെ ആക്രമണം. ഇന്ന് രാത്രി എട്ടര മണിയോടെയാണ് സംഭവം. ഡി വൈ എഫ് ഐ പ്രവർത്തകനും ചാവക്കാട് വെസ്റ്റ്‌ ലോക്കൽ കമ്മിറ്റി അംഗം ടി എം ഹനീഫയുടെ സഹോദരനുമായ ഷഫീഖിന് നേരെയാണ് ആക്രമണം നടന്നത്. സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കെ ബൈക്കിലെത്തിയ സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഷെഫീഖിനെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻകടപ്പുറം സ്വദേശികളായ പുതുപ്പറമ്പിൽ മനാഫ്, ഫായിസ് എന്നിവരാണ് ആക്രമിച്ചതെന്ന് ഷഫീഖ്...

Read More

പ്രവാസി വിരുദ്ധ സമീപനം – മുസ്ലിം ലീഗ് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു

പുന്നയുർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർ വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്ത് ഉദ്‌ഘാടനം ചെയ്തു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാകുന്ന സമീപനങ്ങൾ സ്വീകരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സംഗമം നടന്നത്. പ്രവാസി ലീഗ് ജില്ല ജനറൽ സെക്രട്ടറി സി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ പി.വി ശിവാനന്ദൻ, മുഹമ്മദ് പുന്നയൂർ, സിദ്ദിഖ് പുന്നയൂർ, വി.നൗഫൽ, ഫൈസൽ മൂന്നയിനി, പി.എം സത്താർ ബോംബൈ, എ. പി മുഹമ്മദ്‌കുട്ടി എന്നിവർ പങ്കെടുത്തു. കെ.നൗഫൽ സ്വാഗതവും കെ.കെ ഇസ്മായിൽ നന്ദിയും...

Read More

ബ്ലഡ് ബാങ്ക് ഡയറക്ടറി പ്രകാശനം ചെയ്തു

ഒരുമനയൂർ : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാന ദിനത്തിൽ ഒരുമനയൂർ റഫ് റൈഡേഴ്‌സ് ( RUFF RyDERZ) ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ രക്തദാനത്തിന് സന്നദ്ധരായവരുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ബ്ലഡ് ബാങ്ക് ഡയറക്ടറിയുടെ പ്രകാശനം തൃശൂർ എം പി ടി എൻ പ്രതാപൻ നിർവഹിച്ചു. മുതിർന്ന മെമ്പർമാരായ ജാസിം കാസിം, അമീർഖാൻ, താഹ, ഫർസീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു...

Read More

ഗ്രാമീണ പത്രപ്രവർത്തകൻ അബ്ദുവിന്റെ ഭാര്യ ഐശമോൾ നിര്യാതയായി

ചേറ്റുവ: ചേറ്റുവ കടവ് ഖുബ്ബ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന ഗ്രാമീണ പത്രപ്രവർത്തകൻ വലിയകത്ത് അബ്ദു ഭാര്യ ഐശമോൾ (70) നിര്യാതയായി. മക്കൾ: റെഫീഖ്, ഷംസുദ്ധീൻ(എം എസ് വൈ എസ് സെക്രട്ടറി), ഷുക്കൂർ, സുഹറ, ബീന. മരുമക്കൾ : ഹുസൈൻ, ഷറീന, റുക്കിയ( ഷഫിദ), നജ്മ . ഖബറടക്കം...

Read More

യുവാക്കളെ അക്രമിക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം സി.പി.എം അവസാനിപ്പിക്കണം – യൂത്ത്കോൺഗ്രസ്സ്

ചാവക്കാട് : യൂത്ത് കോൺഗ്രസ്സ് ഒരുമനയൂർ മണ്ഡലം പ്രസിഡന്റ് ഹിഷാം കപ്പലിനെതിരെയുള്ള സിപിഎം അക്രമത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മടങ്ങിവരുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ ഒരുക്കുന്ന പ്രവർത്തനങ്ങളിൽ പഞ്ചായത്ത് ഭരണസമിതിയുമായി സജീവമായി പ്രവർത്തിക്കുന്ന ഹിഷാമിനെ പോലുള്ള പൊതുപ്രവർത്തകരെ അക്രമത്തിലൂടെ എതിർക്കുന്ന സി.പി.എം നയം പൊതുജനം തിരിച്ചറിയുന്നുണ്ടെന്നും യൂത്ത് കോൺഗ്രസ്സ് അഭിപ്രായപ്പെട്ടു. നാട് മുഴുവൻ ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ യുവാക്കളെ അക്രമിക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം സി.പി.എം അവസാനിപ്പിക്കണം. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജന.സെക്രട്ടറി എച്ച്.എം നൗഫൽ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.പി മുനാഷ്, ജനറൽ സെക്രട്ടറിമാരായ നിസാമുദ്ധീൻ, കെ.ബി. സുബീഷ്, പി.കെ.ഷനാജ്, റിഷി ലാസർ എന്നിവർ...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2020
S M T W T F S
 123456
78910111213
14151617181920
21222324252627
282930