ചാവക്കാട് :  1917 ൽ സ്ഥാപിതമായ ചാവക്കാട് പോലീസ് സ്റ്റേഷന്റെ നൂറാം വാർഷികം പൊതുജനപങ്കാളിത്തത്തോടെ ചൊവ്വാഴ്ച സമുചിതമായി ആഘോഷിക്കുമെന്നു പോലീസ് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൂട്ടയോട്ടം,  സാംസ്കാരിക ഘോഷയാത്ര,  പൊതുസമ്മേളനം,  കലാപരിപാടികൾ,  എക്സിബിഷൻ എന്നിവയുണ്ടാകും.
ആയോധന കലകൾ,  പോലീസ് ഓർക്കസ്ട്ര,  നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും. ആയുധങ്ങളുടെ പ്രദർശനവും ഉണ്ടാകും.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു മൂന്നര മണിക്ക് സാംസ്കാരിക ഘോഷയാത്ര പോലീസ് സ്റ്റേഷനിൽ  നിന്നും ആരംഭിക്കും.
കുന്നംകുളം ഡി വൈ എസ് പി.  പി വിശ്വംഭരൻ,  സി ഐ. കെ ജി സുരേഷ്,  എസ് ഐ. എം കെ രമേശ്‌ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.